നീര്‍മാതളച്ചോട്ടില്‍ നിന്ന് ആമി തുടങ്ങി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
Thursday, March 23, 2017 11:58 PM IST
കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ‌ ഒരുക്കുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ആമിയെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിൽ. മഞ്ജു തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തത്. ആമിയിലേക്കുള്ള പരകായപ്രവേശം അത്ര എളുപ്പമല്ലെന്നും ഗുരുസ്ഥാനീയനായ കമൽ അതിനു വഴികാണിക്കട്ടെയെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ചിത്രത്തിന്‍റെ പൂജ പുന്നയൂർക്കുളത്തെ നീർമാതളച്ചോട്ടിൽ വെള്ളിയാഴ്ച നടന്നു. അതേസമയം, രണ്ടാഴ്ച നീളുന്ന ആദ്യ ഷെഡ്യൂളിൽ മഞ്ജു വാര്യർ ഉൾപ്പെടുന്ന ഏതാനും സീനുകൾ മാത്രമേ ചിത്രീകരിക്കുന്നുള്ളൂ. മഞ്ജുവിന്‍റെ അടുത്ത ഷെഡ്യൂൾ രണ്ടു മാസം കഴിഞ്ഞു മാത്രമേയുണ്ടാകൂ. കഥാപാത്രത്തിനു വേണ്ടിയുള്ള മേക്ക് ഓവറിനായാണ് ഈ ഇടവേള.

നേരത്തെ, ബോളിവുഡ് നടി വിദ്യ ബാലനെ നായികയാക്കിയാണ് ആമി നിശ്ചയിച്ചിരുന്നതെങ്കിലും അവർ‌ പിന്മാറുകയായിരുന്നു. ഇതേത്തുടർന്നാണ് വേഷം മഞ്ജുവിലെത്തിയത്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് കമൽ തന്നെയാണ്. ഗുൽസാർ, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ, തൗഫീക്ക് ഖുറേഷി എന്നിവർ ഈണം പകരുന്നു. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസ്, റോബൻ റോച്ച എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.