പീ​റ്റ​ർ ഹെ​യ്ന്‍റെ​യും ലാ​ലേ​ട്ട​ന്‍റെ​യും മൂ​ന്നാം ഉൗ​ഴം ര​ണ്ടാ​മൂ​ഴ​ത്തി​ൽ
Wednesday, March 22, 2017 8:24 AM IST
പു​ലി​മു​രു​ക​നി​ലൂ​ടെ ആ​ക്ഷ​ന്‍റെ പു​തി​യ ത​ല​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യ്ക്കു ന​ൽ​കി​യ പീ​റ്റ​ർ ഹെ​യ്നും മ​ല​യാ​ളി​ക​ളു​ടെ ലാ​ലേ​ട്ട​നും വി​ല്ല​നു ശേ​ഷം എം​ടി​യു​ടെ ര​ണ്ടാ​മൂ​ഴ​ത്തി​ലൂ​ടെ ഒ​ന്നി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​​മെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ച​ല​ന​മു​ണ്ടാ​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യൊ​ര​രു ചി​ത്ര​മാ​യി​രി​ക്കും ര​ണ്ടാ​മൂഴമെ​ന്നാ​ണ് പീറ്റർ‌ ഹെയ്ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മോഹൻലാൽ ആ​രാ​ധ​ക​ർ നി​റ​ഞ്ഞ മ​ന​സോ​ടെ​യാ​ണ് അ​ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മുന്നൂറു കോടിയോളം ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചി​ത്ര​ത്തി​ൽ മ​ഹാ​ഭാ​ര​ത​ത്തി​ലെ ഭീ​മ​നാ​യാ​ണ് ലാ​ലേ​ട്ട​ൻ എ​ത്തു​ന്ന​ത്.​ ശ്രീ​കു​മാ​ർ മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാമെങ്കി​ൽ സംഗീതമാന്ത്രികൻ എ. ​ആ​ർ. റ​ഹ്മാ​ന്‍റെ മ​ല​യാ​ള സി​നി​മ​യി​ലേക്കു​ള്ള മ​ട​ങ്ങി​വ​ര​വുകൂടിയായിരിക്കും രണ്ടാമൂഴം. കെ. ​യു. മോ​ഹ​ന​ൻ ആ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. സി​നി​മ​യി​ൽ ദ്രൗ​പ​തി​യു​ടെ വേ​ഷം ചെ​യ്യു​ന്ന​ത് ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ൻ അ​ല്ല​ങ്കി​ൽ മ​ഞ്ജു വാ​ര്യ​ർ ആ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കാ​ത്ത വാ​ർ​ത്ത ല​ഭി​ച്ചി​ട്ടു​ണ്ട്. 2018 ആ​ദ്യം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കുമെന്നാണ് അറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.