കാനഡയിലെ ഇന്ത്യൻ റസ്റ്ററന്‍റിൽ സ്ഫോടനം; 15പേർക്കു പരിക്ക്
Friday, May 25, 2018 11:58 PM IST
ടൊ​​​റ​​​ന്‍റോ: കാ​​​ന​​​ഡ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ റ​​​സ്റ്റ​​​റ​​​ന്‍റി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 15 പേ​​​ർ​​​ക്കു പ​​​രി​​​ക്ക്. ഇ​​​തി​​​ൽ മൂ​​​ന്നു പേ​​​രു​​​ടെ നി​​​ല ഗു​​​രുത​​​ര​​​മാ​​​ണ്. ഒ​​ന്‍റേ​​റി​​യോ പ്ര​​​വി​​​ശ്യ​​​യി​​​ലെ മി​​​സി​​​സ​​​ഗ്വ ന​​​ഗ​​​ര​​​ത്തി​​​ലു​​​ള്ള ബോം​​​ബെ ഭേ​​​ൽ റ​​​സ്റ്റ​​​റ​​​ന്‍റി​​​ലാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. വ്യാ​​ഴാ​​ഴ്ച രാ​​​ത്രി​ റ​​​സ്റ്റ​​​റ​​​ന്‍റി​​​ലെ​​​ത്തി​​​യ മു​​​ഖംമൂ​​​ടി ധ​​​രി​​​ച്ച ര​​​ണ്ടുപേ​​​ർ സ് ​​​സ്ഫോ​​​ട​​​കവ​​​സ്തു എ​​​റി​​​ഞ്ഞ ശേ​​​ഷം ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ക​​​ളെ​​​ന്നു സം‍ശ​​​യി​​​ക്കു​​​ന്ന ര​​​ണ്ടു പേ​​​രു​​​ടെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടു.

റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളി​​​ൽ ചി​​​ല​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഇ​​​തു ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​ത്ത​​​ വി​​​ധ​​​ത്തി​​​ലു​​​ള്ള സൂ​​​ച​​​ന​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തേ​​​യു​​​ള്ളു​​​വെ​​​ന്നും പീ​​​ൽ റീ​​​ജ​​​ണ​​​ൽ പോ​​​ലീ​​​സ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും മ​​​റ്റു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​ത്തെ സം​​​ഭ​​​വ സ്ഥ​​​ല​​​ത്തു നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കാ​​​ന​​​ഡ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യി നി​​​ര​​​ന്ത​​​രം വി​​​വ​​​ര​​​ങ്ങ​​​ൾ തി​​​ര​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു.