ഫാമിലി കോണ്‍ഫറൻസ് പ്ലാനിംഗ് കമ്മിറ്റി മിഡ് ലാൻഡ് സെന്‍റ് സ്റ്റീഫൻസിൽ
Thursday, May 24, 2018 12:35 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറൻസ് രണ്ടാമത് സംയുക്ത പ്ലാനിംഗ് മീറ്റിംഗ്, ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ മിഡ് ലാന്‍റ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഇടവകയിൽ മേയ് 20 ന് നടന്നു.

പ്രാർഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ സ്വാഗത പ്രസംഗം നടത്തിയ ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ ഇതുവരെയുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു. ആവേശകരമായ ധാരാളം പ്രോഗ്രാമുകൾ കലഹാരി റിസോർട്ട് ആൻഡ് കണ്‍വൻഷൻ സെന്‍ററിൽ നടക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 27 കമ്മിറ്റികളായി 80 ൽ പരം അംഗങ്ങൾ പ്രവർത്തിക്കുന്നതായും അവരുടെ നേട്ടങ്ങൾ വളരെ വലുതാണെന്നും പറഞ്ഞു. ഭദ്രാസനത്തിലെ 38 ഇടവകകൾ ഇതിനോടകം സന്ദർശിച്ചതായും അടുത്ത മാസം കാനഡായിലെ ടൊറന്േ‍റാ ഏരിയായിലെ ഇടവകകളും സന്ദർശിക്കുന്നതായി അറിയിച്ചു.

ഇതുവരെയുള്ള കമ്മിറ്റിയുടെ നേട്ടങ്ങളിൽ മാർ നിക്കോളോവോസ് തിരുമേനി സന്തുഷ്ടി പ്രകടിപ്പിച്ചു. നിങ്ങൾ ഓരോരുത്തരുടേയും പ്രവർത്തനങ്ങൾ ഭദ്രാസനത്തിന്‍റെ നിലനിൽപിനും വളർച്ചയ്ക്കും മുതൽകൂട്ടാണെന്ന് എടുത്തു പറയുകയും ചെയ്തു. കമ്മിറ്റിയുടെ ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് മെത്രാപോലീത്താ നന്ദി അറിയിച്ചു.

കോണ്‍ഫറൻസ് കോ ഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ രജിസ്ട്രേഷന്‍റെ പുരോഗതിയെക്കുറിച്ചും കലഹാരം മാനേജ്മെന്‍റ്മായുള്ള എഗ്രിമെന്‍റിനെക്കുറിച്ചും സംസാരിച്ചു. ഇതുവരെ 1150 അംഗങ്ങൾ രജിസ്റ്റർ ചെയ്തതായും 800 അംഗങ്ങളിൽ നിന്നും രജിസ്ട്രേഷൻ ഫീസ് ലഭിച്ചുവെന്നും ഇപ്പോഴും ബാക്കിയുള്ള രജിസ്ട്രേഷൻ തുകകൾ വന്നുകൊണ്ടിരിക്കുകയാ ണെന്നും ഓർമപ്പെടുത്തി. വൈദീക സെമിനാരി മുൻ പ്രിൻസിപ്പൽ റവ. ഡോ. ജേക്കബ് കുര്യൻ ആണ് പ്രധാന പ്രാസംഗികൻ. അച്ചന്‍റെ യാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അറിയിച്ചു. മറ്റു ക്ലാസുകൾ നയിക്കുന്ന ഫാ. ജേക്ക് കുര്യൻ, ഫാ. വിജയ് തോമസ് എന്നിവർക്കുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. സൂപ്പർ സെഷൻ ക്ലാസുകൾ 5 സെഷൻ ആയി പരിമിതപ്പെടുത്തിയെന്നും വിഷയം മാർ നിക്കോളോവോസ് തിരുമേനിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും അറിയിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യപാനവും മയക്കുമരുന്നിന്േ‍റയും അടിസ്ഥാനത്തിൽ ഒരു ദേശീയ സംഘടനയെക്കൊണ്ട് പ്രസന്േ‍റഷൻ നടത്തുവാനായി പ്ലാൻ ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

തുടർന്നു സംസാരിച്ച കോണ്‍ഫറൻസ് ട്രഷറാർ മാത്യു വർഗീസ് സാന്പത്തിക വശങ്ങളെകുറിച്ചും ജോയിന്‍റ് ട്രഷറർ ജയ്സണ്‍ തോമസ് റാഫിളിനെക്കുറിച്ചും വിശദമായി സംസാരിച്ചു. ആകെയുള്ള 2,000 ടിക്കറ്റുകളിൽ നിന്നും 1,680 ടിക്കറ്റുകൾ വിതരണം ചെയ്തു. ബാക്കി 320 ടിക്കറ്റുകൾ വിതരണത്തിനായി ശേഷിച്ചിട്ടുണ്ടെന്നും അറിയിച്ചു. സുവനീർ ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു സുവനീറിന്‍റെ പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകി.

വിവിധ കമ്മിറ്റികളുടെ കോ ഓർഡിനേറ്റർമാരായ അന്നാ കുര്യാക്കോസ്, ലിസാ രാജൻ, ആശാ (ലൂക്ക്) ജോർജ്, രാജൻ പടിയറ, ജോണ്‍ വർഗീസ്, അമ്മാൾ മാത്യു, ജേക്കബ് ജോസഫ്, ജോണ്‍ താമരവേലിൽ എന്നിവരും സംസാരിച്ചു.

സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ, റവ. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ, ജോർജ് തുന്പയിൽ, മാത്യു വർഗീസ്, ജെയ്സണ്‍ തോമസ്, ഡോ. റോബിൻ മാത്യു, റവ. ഫാ. ബാബു കെ. മാത്യു, റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഷിബു ഡാനിയേൽ, ഡോ. ജോളി തോമസ്, ജോ ഏബ്രഹാം, സജി എം. പോത്തൻ, രാജൻ യോഹന്നാൻ, അജിത് വട്ടശ്ശേരിൽ, വർഗീസ് പി. ഐസക്, ജോബി ജോണ്‍, സണ്ണി വർഗീസ്, ജിയോ ചാക്കോ, ജോജി വർഗീസ്, മാത്യു സാമുവേൽ, ജോണ്‍ വർഗീസ്, എയിൻസ് ചാക്കോ, ജേക്കബ് ജോസഫ്, ജെസ്സി തോമസ്, കുര്യാക്കോസ് തര്യൻ, ജോണ്‍ താമരവേലിൽ, രാജൻ പടിയറ, ഏബ്രഹാം പോത്തൻ, അന്നാ കുര്യാക്കോസ്, ലിസാ രാജൻ, അജു തര്യൻ, അനു വർഗീസ്, റോസ് മേരി, യോഹന്നാൻ, ആശാ ജോർജ്, മേരി വർഗീസ്, കൃപയാ വർഗീസ്, തോമസ് വർഗീസ്, രാജ ജോയ്, സണ്ണി രാജ, സുനീഷ് വർഗീസ്, ജോളി കുരുവിള, അജിതാ തന്പി, സുനോജ് തന്പി, നിതിൻ ഏബ്രഹാം, അനു ജോസഫ്, മേരി രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അടുത്ത സംയുക്ത കമ്മിറ്റിയുടെ മീറ്റിംഗ് ജൂലൈ 8 ന് നടക്കുമെന്നു ജോർജ് തുന്പയിൽ അറിയിച്ചു. മിഡ് ലാന്‍റ് സെന്‍റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ബാബു കെ. മാത്യുവിനോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം ഏറ്റവും കൂടുതൽ കമ്മിറ്റി അംഗങ്ങൾ ഈ ഇടവകയിൽ നിന്നുമാണെന്നു സെക്രട്ടറി ജോർജ് തുന്പയിൽ ഓർമപ്പെടുത്തി.സഖറിയാ മാർ നിക്കോളോവോസ് നന്ദി പറഞ്ഞു.