ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു
Wednesday, May 23, 2018 2:34 PM IST
ഷിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളില്‍ ഈ വര്‍ഷം ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസമായ മേയ് 20 നു ഞായറാഴ്ച പത്തിനു വി . കുര്‍ബാനക്കുശേഷമാണ് കുട്ടികളെ ആദരിച്ചത്.

അസിസ്റ്റന്റ് വികാരി റവ.ഫാ . ബിന്‍സ് ചേത്തലില്‍ കുട്ടികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. 130 കുട്ടികളാണ് ഈ വര്‍ഷം ആദരവിനു അര്‍ഹരായത്. സമ്മാനങ്ങള്‍ ലഭിച്ച കുട്ടികളെ വികാരി റവ.ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു . സ്‌കൂള്‍ റിലീജിയസ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സജി പൂതൃക്കയുടെ നേതൃത്വത്തില്‍ ചടങ്ങിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം