എപ്പിസ്കോപ്പൽ ജൂബിലി കൗണ്‍സിൽ അംഗങ്ങൾ ലിൻസൻ സെന്‍റ് മേരീസിൽ
Wednesday, May 23, 2018 12:00 AM IST
ന്യൂജഴ്സി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപോലീത്തായുടെ എപ്പിസ്കോപ്പൽ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ ലിൻസൻ സെന്‍റ് മേരീസ് ഇടവക സന്ദർശിച്ചു.

ഓഗസ്റ്റ് 26 ന് ന്യുറോഷലിലുള്ള ഗ്രീൻട്രീ കണ്‍ട്രി ക്ലബിൽ വച്ചാണ് ആഘോഷ പരിപാടികൾ.

ആഘോഷ കമ്മിറ്റി കണ്‍വീനർ ഡോ. ഫിലിപ്പ് ജോർജ് കൗണ്‍സിൽ അംഗം സാജൻ മാത്യു എന്നിവർ സംസാരിച്ചു. വികാരി ഫാ. സണ്ണി ജോസഫ്, സംഘടനാ പ്രതിനിധികൾ, മാനേജിംഗ് കമ്മിറ്റി, അസംബ്ലി അംഗങ്ങൾ എന്നിവർ കൗണ്‍സിൽ അംഗങ്ങളെ സ്വീകരിച്ചു. മദേഴ്സ് ഡേയിൽ എല്ലാ അമ്മമാർക്കും ആശംസകൾ നേരുകയും ചെയ്തു.

വിവരങ്ങൾക്ക്: ഡോ. ഫിലിപ്പ് ജോർജ് : 646 361 9509, ഫാ. സുജിത് തോമസ് : 516 754 074.

റിപ്പോർട്ട്: ജോർജ് തുന്പയിൽ