ഡാളസിൽ മിഷൻസ് ഇന്ത്യ വാർഷിക കണ്‍വൻഷൻ മേയ് 11, 12, 13 തീയതികളിൽ
Saturday, April 21, 2018 6:33 PM IST
ഡാളസ്: മിഷൻസ് ഇന്ത്യ ഇന്‍റർനാഷണൽ ഫെല്ലോഷിപ്പ് ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ 15-ാം വാർഷിക കണ്‍വൻഷൻ മേയ് 11 മുതൽ 13 വരെ വൈകിട്ട് 6.30 മുതൽ 9 വരെ മർത്തോമ്മ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തിൽ നടക്കും.

മിഷൻ ഇന്ത്യ സ്ഥാപകനും ജനറൽ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോർജ് ചെറിയാനാണു ദൈവവചനം പ്രഘോഷിക്കുന്നത്. സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡാളസ് വികാരി ഫാ. ജോണ്‍ കുന്നത്തുശേരിയിൽ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യും.

മേയ് 7 ന് വൈകുന്നേരം 6.30 മുതൽ 8.30 വരേയും 8, 9 തീയതികളിൽ രാവിലെ 9.30 മുതൽ 11.30 വരേയും ബൈബിൾ ക്ലാസുകൾ ഉണ്ടായിരിക്കും.

കണ്‍വൻഷന്‍റെ വിജയത്തിനായി ഫാ. ഫിലിപ്പ്, പി.വി. ജോണ്‍, ജോണ്‍ മാത്യു, ജോർജ് വർഗീസ്, ഡോ. ചെറിയാൻ സാമുവൽ, സമണ്‍ ജോണ്‍ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക് : റവ. ഡോ. പി.പി. ഫിലിപ്പ് 972 416 2957, പി.വി. ജോണ്‍ 214 642 9108.

റിപ്പോർട്ട്: പി.പി. ചെറിയാൻ