കാ​യ​ലി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച അ​രു​ണ്‍ ക്ലീ​റ്റ​സ് പ​ള്ളി​യി​ലി​ന് ആ​ദ​രം
Friday, April 20, 2018 10:34 PM IST
ചാ​ല​ക്കു​ടി: വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ബോ​ട്ടി​ൽ നി​ന്നും കാ​യ​ലി​ൽ വീ​ണ ചാ​ല​ക്കു​ടി ക​ദ​ളി​ക്കാ​ട് സ്വ​ദേ​ശി​യും ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യു​മാ​യ ഷോ​ണ്‍ ഷി​ജു​വി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി​യ കു​റ്റി​ക്കാ​ട് സ്വ​ദേ​ശി അ​രു​ണ്‍ ക്ലീ​റ്റ​സ് പ​ള്ളി​യി​ലി​നു പ്ര​വാ​സി മ​ല​യാ​ളി​യും കി​ൻ​ഫ്ര ഡ​യ​റ​ക്ട​റു​മാ​യ പോ​ൾ പ​റ​ന്പി സ​മാ​ഹ​രി​ച്ച 25,000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡും കീ​ർ​ത്തി​പ​ത്ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

കാ​യ​ലി​ൽ വീ​ണ ഷോ​ണ്‍ ഷി​ജു​വി​നെ ര​ക്ഷ​പെ​ടു​ത്തി​യ​പ്പോ​ൾ സ്വ​ന്തം മ​ക​നെ മ​റ്റൊ​രാ​ളെ ഏ​ൽ​പി​ച്ച് നീ​ന്താ​ൻ പോ​ലും വ​ശ​മി​ല്ലാ​ത്ത അ​രു​ണ്‍ ക്ലീ​റ്റ​സ് കാ​യ​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ചാ​ല​ക്കു​ടി വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗം വി​ജി​ല​ൻ​സ് ജ​ഡ്ജി വി. ​ഗീ​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ വി.​ഡി ദേ​വ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം.​പി. കെ.​പി ധ​ന​പാ​ല​ൻ കീ​ർ​ത്തി​പ​ത്രം ന​ൽ​കി സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പോ​ൾ പ​റ​ന്പി, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, അ​ഡ്വ. സ​ജി റാ​ഫേ​ൽ, ജേ​ക്ക​ബ് ക​രി​പ്പാ​യി, സ്മി​ത ജെ​യ്, ഫാ. ​അ​ബ്രോ​സ്, വി​ജ​യ് തെ​ക്ക​ൻ, ജോ​യ് മൂ​ത്തേ​ട​ൻ, റോ​സി ലാ​സ​ർ, ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അം​ഗീ​കാ​ര​മാ​യി ല​ഭി​ച്ച 25000 രൂ​പ അ​രു​ണ്‍ ക്ലീ​റ്റ​സ് ചാ​ല​ക്കു​ടി​യി​ലെ ആ​ൽ​ഫാ പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു സം​ഭാ​വ​ന ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം