താൻ ഇ​നി ഇ​ന്ത്യ​യി​ലേ​ക്കി​ല്ല.... പ്ര​ധാ​ന​മ​ന്ത്രിക്ക​യ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പെ​ണ്‍​കു​ട്ടി
Friday, April 20, 2018 10:30 PM IST
ന്യൂ​യോ​ർ​ക്ക്: സ​മ്മ​ർ വെ​ക്കേ​ഷ​നി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നു പോ​യി​രു​ന്ന 10 വ​യ​സു​ള്ള ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പെ​ണ്‍​കു​ട്ടി ഇ​നി മു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​ത്തു​മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചു. ഇ​ന്ത്യ​യി​ൽ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ വി​ഡി​യോ സ​ന്ദേ​ശം.

ഇ​ന്ത്യ​യി​ൽ എ​ത്തി​യാ​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​കു​മോ എ​ന്ന ഭ​യ​മാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു പോ​കു​ന്ന​തി​ൽ നി​ന്നും ത​ന്നെ പി​ന്തി​രി​പ്പി​ക്കു​ന്ന​തെ​ന്നു പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത പെ​ണ്‍​കു​ട്ടി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​കു​ന്നു​വെ​ന്നു വാ​ർ​ത്ത​ക​ൾ ദി​നം​തോ​റും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു.

ജ​മ്മു ക​ശ്മീ​ർ ക​ഠു​വ​യി​ൽ എ​ട്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു മ​രു​ന്നു ന​ൽ​കി കൂ​ട്ട ബ​ലാ​ത്സം​ഗം ന​ട​ത്തി​യ സം​ഭ​വം മോ​ദി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി വീ​ഡി​യൊ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ