യോ​ങ്കേ​ഴ്സി​ൽ പുതു മ​ല​യാ​ളി സം​ഘ​ട​ന രൂപകൊണ്ടു; ഉ​ദ്ഘാ​ട​ന​വും ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 28ന്
Friday, April 20, 2018 10:22 PM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ള സം​സ്കാ​ര പൈ​തൃ​ക​വും ത​നി​മ​യും നി​ല​നി​ർ​ത്തു​വാ​നും വ​രും ത​ല​മു​റ​യ്ക്ക് അ​തു കൈ​മാ​റു​ന്ന​തി​നു​മാ​യി​ട്ട് യോ​ങ്കേ​ഴ്സി​ൽ കേ​ര​ള സ​മാ​ജം ഓ​ഫ് യോ​ങ്കേ​ഴ്സ് എ​ന്ന മ​ല​യാ​ളി സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു.

സ​മൂ​ഹ​സേ​വ​ന​വും ക​ലാ സം​സ്കാ​രി​ക വേ​ദി​ക​ളി​ലൂ​ന്നി​യു​ള്ള വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​വാ​നും അ​തി​ലൂ​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി ഒ​രു ന​ല്ല സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​വാ​നും ഉ​ദേ​ശി​ച്ചു രൂ​പീ​ക​രി​ച്ച പു​തി​യ സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​തോ​ടൊ​പ്പം ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ളും ഏ​പ്രി​ൽ 28 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന​ട​ത്ത​പ്പെ​ടും. യോ​ങ്കേ​ഴ്സി​ലെ മും​ബൈ സ്പൈ​സ​സ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ (1727 Central park Ave, Yonkers)ന​ട​ത്ത​പ്പെ​ടു​ന്ന സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ നി​ർ​വ​ഹി​ക്കും. റ​വ. ഗീ​വ​ർ​ഗീ​സ് കോ​ശി ഈ​സ്റ്റ​ർ സ​ന്ദേ​ശം ന​ൽ​കും.

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ വി​ഷു​വി​ന്‍റെ സ​ന്ദേ​ശം ന​ൽ​കും. ഫോ​മ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​കും. തു​ട​ർ​ന്നു വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഡി​ന്ന​റി​നെ തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കു​വാ​ൻ ഏ​വ​രെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് മോ​ൻ​സി വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മോ​ൻ​സി വ​ർ​ഗീ​സ്(​പ്ര​സി​ഡ​ന്‍റ്) - 914 620 3298
ബാ​ബു ജോ​ർ​ജ് (സെ​ക്ര​ട്ട​റി)- 914 419 4834
കു​ര്യ​ൻ പ​ള്ളി​യാ​ങ്ക​ൽ(​ട്ര​ഷ​റ​ർ)- 914 779 6206
വ​ർ​ഗീ​സ് തോ​മ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്)- 914 294 9995
മ​ത്താ​യി എം ​ജോ​ണ്‍(​ജോ. സെ​ക്ര​ട്ട​റി)- 914 309 2895
ജേ​ക്ക​ബ് അ​ല​ക്സ്(​ജോ. ട്ര​ഷ​റ​ർ) 914 426 8938

ക​മ്മി​റ്റി മെ​ന്പേ​ഴ്സ്

ബാ​ബു ജോ​ണ്‍- 718 710 0192 സ​ജി
ചെ​റി​യാ​ൻ- 914 512 7060
ടി​ജോ തോ​മ​സ്- 914 608 1449


റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് അ​ല​ക്സ്