ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ബൈ​ബി​ൾ സ്പെ​ല്ലിം​ഗ് ബീ ​മ​ൽ​സ​രം ആ​വേ​ശ​ക​ര​മാ​യി
Thursday, April 19, 2018 10:34 PM IST
ഫി​ല​ഡ​ൽ​ഫി​യ: മ​ത​ബോ​ധ​ന​സ്കൂ​ൾ കുട്ടി​ക​ളൂ​ടെ വി​ശ്വാ​സ​പ​രി​പോ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ബൈ​ബി​ൾ സ്പെ​ല്ലിം​ഗ് ബീ ​മ​ൽ​സ​രം മ​ൽ​സ​രാ​ർ​ത്ഥി​ക​ളു​ടെ ഉ​ന്ന​ത​നി​ല​വാ​രം, ശാ​സ്ത്രീ​യ​മാ​യ ക്ര​മീ​ക​ര​ണം എ​ന്നി​വ​യാ​ൽ ശ്ര​ദ്ധേ​യ​മാ​യി. പ​തി​വു സ്പെ​ല്ലിം​ഗ് ബീ​ക​ളി​ൽ​നിì വ്യ​ത്യ​സ്ത​മാ​യി ബൈ​ബി​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബു​ക്കി​ൽ നിì​ള്ള വാക്കു​ക​ൾ കോ​ർ​ത്തി​ണ​ക്കി ന​ട​ത്ത​പ്പെ​ട്ട സ്പെ​ല്ലിം​ഗ് ബീ ​മ​ൽ​സ​രാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പം കാ​ണി​ക​ളി​ലും ആ​വേ​ശ​മു​ണ​ർ​ത്തി.

ഇ​ട​വ​ക​യി​ലെ മ​ദേ​ഴ്സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റും, പ​ള്ളി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യി ന്ന ​ഡേ കെ​യ​ർ അ​ധ്യാ​പി​ക​യു​മാ​യി ന്ന ​ദി​വം​ഗ​ത​യാ​യ സാ​റാ യോ​ഹ​ന്ന​ന്‍റെ സ്മ​ര​ണാ​ർ​ത്ഥ​മാ​യി ì ബൈ​ബി​ൾ സ്പെ​ല്ലിം​ഗ് ബീ ​മ​ൽ​സ​രം ന​ട​ത്ത​പ്പെ​ട്ട​ത്. സാ​റാ യോ​ഹ​ന്നാ​ന്‍റെ സ​ഹോ​ദ​രി ഗ്രേ​സി മോ​ഡി​യാ​ണ് സ്പെ​ല്ലിം​ഗ് ബീ ​വി​ജ​യി​ക​ൾç​ള്ള കാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.

ഏ​പ്രി​ൽ 15 ഞാ​യ​റാ​ഴ്ച ദി​വ്യ​ബ​ലിക്കു​ശേ​ഷം ന​ട​ത്ത​പ്പെ​ട്ട സാ​റാ യോ​ഹ​ന്നാ​ൻ മെ​മ്മോ​റി​യ​ൽ ര​ണ്ടാ​മ​ത് ബൈ​ബി​ൾ സ്പെ​ല്ലിം​ഗ് ബീ ​മ​ൽ​സ​രം മ​ൽ​സ​രാ​ർ​ത്ഥി​ക​ൾçം, കാ​ണി​ക​ൾക്കും ഒരു ​പോ​ലെ ആ​വേ​ശം പ​ക​ർì. മി​ഡി​ൽ​സ്കൂ​ൾ, ഹൈ​സ്കൂ​ൾ ക്ലാ​സ്സു​ക​ളി​ൽ നി​ന്ന് 47 കുട്ടി​ക​ൾ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ബൈ​ബി​ൾ ബീ ​മ​ൽ​സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റി​മാ​രാ​യ റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, മോ​ഡി ജേ​ക്ക​ബ്, ജോ​സ് തോ​മ​സ്, ഷാ​ജി മി​റ്റ​ത്താ​നി, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ളേ​യ്ക്ക​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ലീ​നാ ജോ​സ​ഫ്, അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ഗ്രേ​സി മോ​ഡി, പി​റ്റി​എ. ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് ചാ​ക്കോ (ബി​ജു), സു​നി​ൽ തോ​മ​സ് എ​ബ്രാ​ഹം എ​ന്നി​വ ം, മ​ത​ബോ​ധ​ന​സ്കൂ​ൾ æട്ടി​ക​ളും, അ​ദ്ധ്യാ​പ​ക ം, മാ​താ​പി​താ​ക്ക​ളും ഉ​ദ്ഘാ​ട​ന​ച​ട​ങ്ങിë സാ​ക്ഷ്യം വ​ഹി​ച്ചു.

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി അ​ബി​ഗെ​യി​ൽ ചാ​ക്കോ ബൈ​ബി​ൾ സ്പെ​ല്ലിം​ഗ് ബീ ​ചാ​ന്പ്യëം, ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ജോ​ണ്‍ സോ​ജ​ൻ റ​ണ്ണ​ർ അ​പ്പു​മാ​യി. വി​ജ​യി​ക​ൾ​ക്ക് സാ​റാ യോ​ഹ​ന്നാ​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഗ്രേ​സി മോ​ഡി സ്പോ​ണ്‍​സ​ർ ചെ​യ്ത കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ന​ൽ​കി ആ​ദ​രി​ച്ചു. മ​താ​ദ്ധ്യാ​പ​ക​രാ​യ ഡോ. ​ബി​ന്ദു മെ​തി​ക്ക​ളം, റോ​സ് മേ​രി ജോ​ർ​ജ്, അ​ല​ക്സ് പ​ട​യാ​റ്റി​ൽ, അ​ഞ്ജു ജോ​സ് എ​ന്നി​വ​ർ സ്പെ​ല്ലിം​ഗ് ബീ ​ജ​ഡ്ജി​മാ​രാ​യും, ലീ​നാ ജോ​സ​ഫ്, ജെ​ന്നി ചാ​ക്കോ, ജ്യോ​തി എ​ബ്രാ​ഹം എ​ന്നി​വ​ർ ഹോ​സ്റ്റു​മാ​രാ​യും ന​ല്ല​പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ