ഷിക്കാഗോ: ജൂലൈ 4നു ഇല്ലിനോയിസിലെ ഗ്ലെൻവ്യൂവിൽ നടക്കുന്ന പ്രൗഢഗംഭീരമായ അമേരിക്കൻ സ്വാതന്ത്ര്യദിന ബഹുജനഘോഷയാത്രയിൽ തുടർച്ചയായ രണ്ടാം പ്രാവശ്യവും മലയാളി സമൂഹം പങ്കെടുക്കുന്നു.
അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ഒരു ടൗണായ ഗ്ലെൻവ്യൂവിൽ തങ്ങളുടെ സന്നിധ്യം ഇത്തവണയും അറിയിക്കാനുള്ള ആവേശത്തിലാണ് ഇവിടുത്തെ മലയാളി സമൂഹം. കഴിഞ്ഞവർഷം ഏറ്റവും മികച്ച ഫ്ളോട്ടിനുള്ള ഒന്നാംസ്ഥാനം നേടിയ ഗ്ലെൻവ്യൂ മലയാളീസ് ഇന്ത്യ ഇക്കുറിയും അത് നിലനിർത്താനുള്ള ശ്രമത്തിലാണ്.
വിദ്യാഭ്യാസ, സാന്പത്തിക, തൊഴിൽ രംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മലയാളി പ്രവാസികൾ തങ്ങളുടെ രാഷ്ട്രീയ, സാമൂഹിക. സാംസ്കാരിക സംഭാവനകൾ കൂടുതലായി ഈ രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിച്ചു തുടങ്ങാനുള്ള തുടരവസരമായിരിക്കും ഇതെന്ന് ഏപ്രിൽ 15നു നടന്ന യോഗത്തിൽ ഐകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഇത്തവണ നേതൃസ്ഥാനം അലങ്കരിക്കുന്ന ജോർജ് നെല്ലാമറ്റം, മുൻ കോർഡിനേറ്റർ സ്കറിയാക്കുട്ടി തോമസ് കൊച്ചുവീട്ടിൽ, ജിതേഷ് ചുങ്കത്ത് എന്നിവർ നേതൃത്വം കൊടുത്ത യോഗത്തിൽ ഗ്ലെൻവ്യൂ, നോർത്ത് ബ്രൂക്ക് നിവാസികളായ നിരവധി കുടുംബങ്ങളും, ഷിക്കാഗോയിലെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. ജൂലൈ നാലിന് നടക്കുന്ന ഘോഷയാത്രയിൽ മുന്നൂറോളം വരുന്ന മലയാളികൾ പങ്കെടുക്കുമെന്ന് യോഗം വിലയിരുത്തി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് ഘോഷയാത്രയ്ക്കൊപ്പം നടന്നു നീങ്ങുവാനുള്ള അവസരം ലഭിക്കുന്നതായിരിക്കും. ഗ്ലെൻവ്യൂ, നോർത്ത് ബ്രൂക്ക് നിവാസികൾക്കും, സ്പോണ്സർമാർക്കും ആദ്യ പരിഗണന ലഭിക്കും.
ഭാരതീയ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും, ചെണ്ടമേളവും, മുത്തുക്കുടകളും കൊണ്ട് വർണ്ണവൈവിധ്യമാർന്ന ഒരു പ്രകടനത്തിന് യോഗം തീരുമാനമെടുത്തു. ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ജോർജ് നെല്ലാമറ്റം (ചീഫ് കോർഡിനേറ്റർ), സ്കറിയാക്കുട്ടി തോമസ് (പരേഡ് കോർഡിനേറ്റർ), ജിതേഷ് ചുങ്കത്ത്, രഞ്ചൻ ഏബ്രഹാം, ജോണ് പാട്ടപ്പതി (കോ കോർഡിനേറ്റേഴ്സ്), ആൻഡ്രൂസ് തോമസ്, ജിനോ മഠത്തിൽ, മനോജ് അച്ചേട്ട് (പരേഡ് കമ്മിറ്റി), സഞ്ജു മാത്യു, സ്റ്റാൻലി കളരിക്കമുറിയിൽ (ഫിനാൻസ് കമ്മിറ്റി), സിറിയക് കൂവക്കാട്ടിൽ, ലൂക്ക് ചിറയിൽ (കോർഡിനേറ്റേഴ്സ് ഫോർ ഇൻവൈറ്റിംഗ് പ്രോമിനന്റ് ഇന്ത്യൻ പൊളിറ്റീഷ്യൻസ്), ജോണി വട്ക്കുംചേരി, ജോണ്സണ് കൂവക്കട, സാബു അച്ചേട്ട്, ഷാജി പഴൂപ്പറന്പിൽ (ഫുഡ് കമ്മിറ്റി), ബ്രിജിറ്റ് ജോർജ്, ലീല ജോസഫ്, ജിജി നെല്ലാമറ്റം (വിമൻസ് കോർഡിനേഷൻ കമ്മിറ്റി), സൈമണ് തോമസ്, ജോണ്സണ് മാളിയേക്കൽ, ഇമ്മാനുവേൽ കുര്യൻ (ട്രാൻസ്പോർട്ട് കമ്മിറ്റി), ജോർജ് പ്ലാമൂട്ടിൽ, മത്യാസ് പുല്ലാപ്പള്ളി, അനീഷ് ആന്േറാ (ഫ്ളോട്ട്, ആൻഡ് ലോഗോ ഡിസൈൻ കമ്മിറ്റി), ബിജി സി. മാണി, ജോസ് മണക്കാട്ട് (കമ്മിറ്റി ടു ഇൻക്ലൂഡ് നയ്ബേഴ്സ് ആൻഡ് ഫ്രണ്ട്സ് ഓഫ് ഗ്ലെൻവ്യൂ മലയാളീസ് ഇന്ത്യ), അഡ്വ. ജോണ് വർഗീസ്, ജിമ്മി ജോർജ്, ചാക്കോ മറ്റത്തിൽപ്പറന്പിൽ (പ്രട്ടോകോൾ കമ്മിറ്റി).
യോഗത്തിൽ പിന്തുണ അറിയിച്ചുകൊണ്ട് സണ്ണി വള്ളിക്കളം, ജോണ്സണ് കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം എന്നിവരും പങ്കെടുത്തു. അടുത്ത യോഗം ജൂണ് ആറാം തീയതി വൈകിട്ട് 6 മണിക്ക് നടത്തുന്നതാണ്. സ്ഥലം (830 Unit 9 , East Rand Rd , Mount Prospect).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം