കുമ്പികുന്നത്ത് അന്നമ്മ തോമസ് നിര്യതയായി
Friday, March 23, 2018 2:41 PM IST
ഡാളസ്: പിടവൂര്‍ പത്തനാപുരം കുമ്പികുന്നത്ത് പരേതനായ കെ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (91) മാര്‍ച്ച് 21-നു ബുധനാഴ്ച രാവിലെ നിര്യാതയായി. സംസ്‌കാരം മാര്‍ച്ച് 27-നു ചൊവ്വാഴ്ച രാവിലെ പതിനൊന്നിനു പിടവൂര്‍ ബെഥേല്‍ മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍: അന്നമ്മ ജേക്കബ് (ഫിലാഡല്‍ഫിയ), കെ. ജോണ്‍ (ഡാളസ്) , പൊന്നച്ചന്‍ കെ. തോമസ് (ഡാളസ്), ജോസ് തോമസ് (ഡാളസ്). മരുമക്കള്‍: ജേക്കബ് കെ, അന്നമ്മ ജോണ്‍, റോസമ്മ തോമസ്, ലിസി തോമസ്.

സംസ്‌സാര ചടങ്ങിലേക്ക് പങ്കെടുക്കുവാന്‍ പുറപ്പെടുന്ന കുടുംബാംഗങ്ങളെ ഡാളസ് സൗഹൃദ വേദി, പത്തനാപുരം അസോസിയേഷന്‍ എന്നി സംഘടനകളുടെ പ്രതിനിധികള്‍ അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി കെ തോമസ് 214 683 2170

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ