അ​രി​സോ​ണ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വാ​ർ​ഷി​ക ധ്യാ​നം വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Thursday, March 22, 2018 11:17 PM IST
അ​രി​സോ​ണ: ഫീ​നി​ക്സ് ഹോ​ളി​ഫാ​മി​ലി സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് അ​രി​സോ​ണ, വാ​ർ​ഷി​ക ന​വീ​ക​ര​ണ ധ്യാ​നം മാ​ർ​ച്ച് 23 മു​ത​ൽ 25 വ​രെ (വെ​ള്ളി, ശ​നി, ഞാ​യ​ർ) ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. പാ​രീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് ഇ​ട​വ​ക ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള വ​ച​ന​ഘോ​ഷ​ണം ന​യി​ക്കു​ന്ന​ത് തൃ​ശൂ​ർ മേ​രി​മാ​താ മേ​ജ​ർ സെ​മി​നാ​രി വേ​ദ​ശാ​സ്ത്ര പ​ണ്ഡി​ത​ൻ റ​വ. ഡോ. ​ഫ്രീ​ജോ പോ​ൾ ആ​ണ്. കൊ​ച്ചു​കു​ട്ടി​ക​ൾ​ക്ക് ഇ​ട​വ​കാം​ഗം​കൂ​ടി​യാ​യ ആ​നി ടോ​മും, ടീ​നേ​ജേ​ഴ്സി​ന്േ‍​റ​യും യു​വ​ജ​ന​ങ്ങ​ളു​ടേ​യും ഗ്രൂ​പ്പി​നു സെ​ഹി​യോ​ൻ മി​നി​സ്ട്രി യു​എ​സ്എ അം​ഗ​ങ്ങ​ളാ​യ മേ​രി ചാ​ഴി​കാ​ട്ടും, അ​യി​നീ​ഷ് ഫി​ലി​പ്പും നേ​തൃ​ത്വം ന​ൽ​കു​ന്നു. യു​വ​ജ​ന​ങ്ങ​ൾ​ക്ക് വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത് ഫീ​നി​ക്സ് റോ​മ​ൻ കാ​ത്ത​ലി​ക് ആ​ക്സി​ല​റി ബി​ഷ​പ്പ് മാ​ർ എ​ഡ്വേ​ർ​ഡ് ന​വാ​ര​സ് പി​താ​വാ​ണെ​ന്ന​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

ഉ​പ​വാ​സ​ത്തി​ലൂ​ടെ​യും, പ്രാ​യ​ശ്ചി​ത്ത​പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ​യും പ്രാ​ർ​ത്ഥ​നാ​നി​ർ​ഭ​ര​രാ​യി അ​ന്പ​ത് നോ​ന്പാ​ച​രി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഈ ​വേ​ള​യി​ൽ ജീ​വി​ത ന​വീ​ക​ര​ണ​ത്തി​നും വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള വ​ള​ർ​ച്ച​യ്ക്കും ഈ ​ധ്യാ​നാ​വ​സ​രം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട​ട്ടെ എ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ ആ​ശം​സി​ച്ചു. ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ദൈ​വാ​നു​ഗ്ര​ഹ​വും കൃ​പ​യും ല​ഭ്യ​മാ​കാ​ൻ ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം