ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്ക് നി​ർ​മ്മി​ച്ച പു​തി​യ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, March 22, 2018 11:12 PM IST
ഡാ​ള​സ്: ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ അ​നു​ഗ്ര​ഹ​വും ക്ഷേ​ത്ര​സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​കൊ​ടു​ക്കു​വാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളു​ടെ പ​രി​ശ്ര​മ​വും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ മ​നോ​ഹ​ര​മാ​യ ഒ​രു പു​തി​യ വീ​ഥി ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്ക് തു​റ​ന്നു കി​ട്ടി. ഏ​പ്രി​ൽ 18 ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ ക​രോ​ൾ​ട്ട​ൻ സി​റ്റി​യു​ടെ പ്ര​തി​നി​ധി കിം ​സം​ഗ് പു​തി​യ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​രോ​ൾ​ട്ട​ണ്‍ സി​റ്റി​യി​ലേ​യും ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് സി​റ്റി​യി​ലെ​യും പ്ര​തി​നി​ധി​ക​ൾ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം നി​ർ​മി​ച്ച​തു​കൊ​ണ്ടും പു​രോ​ഗ​മി​ക്കു​ന്ന​തു​കൊ​ണ്ടും അ​താ​ത് സി​റ്റി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന പ്ര​യോ​ജ​ന​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു.

വി​ഷു​വി​ന് മു​ന്പു പ​ണി​തീ​ർ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച റോ​ഡ് പ്ര​തീ​ക്ഷി​ച്ച​തി​ലും ഒ​രു മാ​സം മു​ൻ​പേ തീ​ർ​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന് നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച വി​ലാ​സ് കു​മാ​ർ അ​റി​യി​ച്ചു. ഡാ​ള​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ഭാ​ഗ​വാ​ക്കാ​വു​ന്ന എ​ല്ലാ ഭ​ക്ത​ജ​ങ്ങ​ളേ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി കേ​ര​ളാ ഹി​ന്ദു​സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ കേ​ശ​വ​ൻ നാ​യ​രും കേ​ര​ളാ ഹി​ന്ദു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​രും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് പി​ള്ള