ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഹാശാ ആഴ്ചയില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍
Thursday, March 22, 2018 2:30 PM IST
ന്യൂയോര്‍ക്ക്: ഈവര്‍ഷത്തെ ഹാശാ ആഴ്ചയിലെ പ്രധാന കാര്‍മ്മികനായി നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ എത്തുന്നു.

പെസഹാ ദിവസം വ്യാഴാഴ്ച വൈകിട്ട് അദ്ദേഹം കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കു നേതൃത്വം നടത്തുന്നതാണ്. ഹാശാ ആഴ്ചയിലെ പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ക്ക് ഫ്‌ളെയര്‍ കാണുക. മാത്യു ജോര്‍ജ് (പള്ളി പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം