സെ​ന്‍റ് ജെ​യിം​സ് കൂ​ടാ​ര​യോ​ഗം ന​ട​ത്ത​പ്പെ​ട്ടു
Wednesday, March 21, 2018 11:20 PM IST
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ണ്‍ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സെ​ന്‍റ് ജ​യിം​സ് കൂ​ടാ​ര​യോ​ഗം മാ​ർ​ച്ച് 18 ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പീ​റ്റ​ർ കു​ള​ങ്ങ​ളു​ടെ വ​സ​തി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

ഇ​ട​വ​ക വി​കാ​രി മോ​ണ്‍​സി​ഞ്ഞോ​ർ തോ​മ​സ് മു​ള​വ​നാ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി അ​ബ്രാ​ഹം ക​ള​രി​ക്ക​ൽ, സി​സ്റ്റ​ർ സി​ൽ​വേ​രി​യൂ​സ്, സി​സ്റ്റ​ർ സ​നൂ​ജ, സി​സ്റ്റ​ർ ജോ​വാ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കൂ​ടാ​ര​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കു​ശേ​ഷം ഭ​വ​ന​നാ​ഥ​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​വ​രെ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്തു. ഇ​ട​വ​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ന്ന ഇ​ത​ര വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ നേ​തൃ​ത്വം ന​ൽ​കി.

ജോ​ജോ ആ​നാ​ലി​ൽ മാ​ത്യു മാ​പ്പി​ളേ​ട്ട് ത​ങ്ക​ച്ച​ൻ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി. ഏ​ല​മ്മ കു​ള​ങ്ങ​ര ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കു​ക​യും സ്റ്റീ​ഫ​ൻ ഒ​റ്റ​യി​ൽ റി​പ്പോ​ർ​ട്ട് വാ​യി​ക്കു​ക​യും ചെ​യ്തു. ഈ​മാ​സം ജന്മദി​ന​മാ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ബ​ഹു​മാ​ന​പ്പെ​ട്ട വൈ​ദി​ക​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ആ​ശീ​ർ​വ​ദി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​ര​യോ​ഗ കോ​ഡി​നേ​റ്റ​ർ സ്റ്റീ​ഫ​ൻ ചൊ​ള്ളം​ബേ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. സ​മാ​പ​നം സ്നേ​ഹ​വി​രു​ന്നോ​ടെ ആ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം