ടെക്സസിലെ ബോംബ് സ്ഫോടനങ്ങൾ രാജ്യത്തെ ഭീതിയിലാഴ്ത്തി: ട്രംപ്
Wednesday, March 21, 2018 11:18 PM IST
വാഷിംഗ്ടണ്‍ ഡിസി: പതിനെട്ടു ദിവസങ്ങൾക്കുള്ളിൽ ടെക്സസിന്‍റെ തലസ്ഥാന നഗരിയായ ഓസ്റ്റിൻ പരിസരത്തുണ്ടായ അഞ്ചു ബോംബ് സ്ഫോടനങ്ങൾ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും സ്ഫോടനത്തിനിരയായവർക്കു നീതി നടപ്പിലാക്കുമെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്.

അഞ്ചു ബോംബ് സ്ഫോടനങ്ങളിലായി രണ്ടു പേർ മരിക്കുകയും നാലു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായി ലോക്കൽ പോലീസിനോടൊപ്പം 150 എഫ്ബിഐ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചതായി സ്പെഷ്യൽ ഓഫീസർ ക്രിസ്റ്റഫർ കോന്പ് പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിന് 115000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടും പ്രധാന സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സിറ്റിയിൽ സംശയാസ്പദ നിലയിൽ എന്തെങ്കിലും കണ്ടെത്തിയാൽ 911 എന്ന നന്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ