ഫാ. ​ജോ​യി ചെ​ന്പ​ക​ശേ​രി ന​യി​ക്കു​ന്ന നോ​ന്പു​കാ​ല ധ്യാ​നം ക​ണ​ക്ടി​ക്ക​ട്ടി​ൽ
Wednesday, March 21, 2018 7:20 PM IST
ക​ണ​ക്ടി​ക്ക​ട്ട്: വെ​സ്റ്റ് ഹാ​ർ​ട്ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ (30 എ​ക്കോ ലെ​യി​ൻ, വെ​സ്റ്റ് ഹാ​ർ​ട്ട്ഫോ​ർ​ഡ്) വ​ലി​യ നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 25 ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കും.

വ​യ​നാ​ട് മ​ക്കി​യാ​ട് ബ​ന​ഡി​ക്ട​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റും അ​നു​ഗ്ര​ഹീ​ത വ​ച​ന​പ്ര​ഘോ​ഷ​കു​മാ​യ ഫാ. ​ജോ​യി ചെ​ന്പ​ക​ശേ​രി​ൽ ഒ​എ​സ്ബി​യാ​ണ് ത്രി​ദി​ന ധ്യാ​നം ന​യി​ക്കു​ന്ന​ത്. മാ​ർ​ച്ച് 23നു ​വെ​ള്ളി​യാ​ഴ്ച 5.30നു ​വി. കു​ർ​ബാ​ന​യോ​ടു​കൂ​ടി ഒ​ന്നാം ദി​വ​സ​ത്തെ ധ്യാ​ന​ത്തി​നു തു​ട​ക്കം​കു​റി​ക്കും.

മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന ധ്യാ​നം വൈ​കി​ട്ട് 4.30ന് ​സ​മാ​പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. മാ​ർ​ച്ച് 25നു ​ശ​നി​യാ​ഴ്ച ഓ​ശാ​ന തി​രു​നാ​ൾ ഇ​ട​വ​ക സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്പോ​ൾ രാ​വി​ലെ 11ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യോ​ടു​കൂ​ടി ധ്യാ​ന​ത്തി​നു തു​ട​ക്കം​കു​റി​ക്കു​ന്ന​തും, കു​രു​ത്തോ​ല എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​ണ്. വൈ​കി​ട്ട് 5ന് ​മൂ​ന്നു​ദി​വ​സ​ത്തെ ധ്യാ​ന​ത്തി​നു സ​മാ​പ​നം​കു​റി​ക്കും.

വ​ലി​യ നോ​ന്പി​ന് ഒ​രു​ക്ക​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രേ​യും മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പു​ള്ളി​ക്കാ​ട്ടി​ൽ സ്വാ​ഗ​തം ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​രു​ണ്‍ ജോ​സ് (ട്ര​സ്റ്റി) 914 826 6489, ജോ​ബി അ​ഗ​സ്റ്റി​ൻ (ട്ര​സ്റ്റി) 860 680 9310.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം