മേ​രി​ല​ൻ​ഡ് ഹൈസ്കൂ​ൾ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു
Tuesday, March 20, 2018 10:55 PM IST
ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ലെ മേ​രി​ല​ൻ​ഡ് ഹൈസ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പു ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സ്കൂ​ളി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് അ​ക്ര​മി​ക്കു വെ​ടി​യേ​റ്റ​ത്. പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ടി​യേ​റ്റ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രു വി​ദ്യാ​ർ​ത്ഥി​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് സെ​ന്‍റ് മേ​രീ​സ് കൗ​ണ്ടി ഷെ​രീ​ഫ് ടിം ​കാ​മ​റോ​ൺ അ​റി​യി​ച്ചു. മെ​രി​ല​ൻ‌​ഡി​ലെ ഗ്രേ​റ്റ് മി​ൽ​സ് ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. വെ​ടി​വ​യ്പി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ട​ച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ