പ്ര​വീ​ണ്‍ വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് മെ​യ് 5ന്
Tuesday, March 20, 2018 10:17 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ​ന​ട​ത്തി വ​രു​ന്ന ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് മെ​യ് 5 ശ​നി രാ​വി​ലെ 8 മു​ത​ൽ ഷാം​ബെ​ർ​ഗി​ലു​ള്ള പ്ലെ ​എ​ൻ ത്രൈ​വ് (Play n thrive, 81 Remington Rd, Shammburg, IL - 60173) ൽ ​ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഓ​പ്പ​ണ്‍, വി​മ​ൻ​സ്, മി​ക്സ​ഡ്, സീ​നി​യേ​ഴ്സ് (45 വ​യ​സു​മു​ത​ൽ), ജൂ​നി​യേ​ഴ്സ് (15 വ​യ​സു​മു​ത​ൽ താ​ഴോ​ട്ട്) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക്കു​ന്ന ടീ​മി​ന് പ്ര​വീ​ണ്‍ വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും 1001 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് തോ​മ​സ് ഈ​രോ​രി​ക്ക​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്ന​താ​യി​രി​ക്കും. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് ട്രോ​ഫി​യും 100 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കു​ന്പോ​ൾ മ​റ്റെ​ല്ലാ വി​ഭാ​ഗ​ത്തി​നും ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 250 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യു​മാ​യി​രി​ക്കും സ​മ്മാ​നം.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കാ​ന​ഡ​യി​ൽ​നി​ന്നും വ​ള​രെ​യ​ധി​കം ടീ​മു​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ​ചെ​യ്യു​ന്ന 48 ടീ​മു​ക​ളെ മാ​ത്ര​മേ പ​ങ്കെ​ട​പ്പി​ക്കു​ക​യു​ള്ളൂ എ​ന്ന് പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി, ട്ര​ഷ​റ​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ടൂ​ർ​ണ്ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​വാ​ൻ ജി​തേ​ഷ് ചു​ങ്ക​ത്ത് (224 522 9157) ചെ​യ​ർ​മാ​നും, ടോ​മി അ​ന്പ​നാ​ട്ട് (630 992 1500), ബി​ജി സി. ​മാ​ണി (847 650 1398), അ​നീ​ഷ് ആ​ന്‍റോ (773 655 0004), ഷാ​ബി​ൻ മാ​ത്യൂ​സ് (773 870 3390), ഫി​ലി​പ്പ് ആ​ല​പ്പാ​ട്ട് (847 636 8690) എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രു​മാ​യി ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ളും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം സം​ഘ​ട​ന​യു​ടെ വെ​ബ്സൈ​റ്റാ​യ www.chicagomalayaleeassociation.org യി​ൽ ല​ഭ്യ​മാ​കു​ന്ന​താ​യി​രി​ക്കും.
വ​ള​രെ​യ​ധി​കം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 28 ശ​നി​യാ​ഴ്ച ആ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട് : ജി​മ്മി ക​ണി​യാ​ലി