കാ​തോ​ലി​ക്കാ ദി​നാ​ഘോ​ഷം സ​ഫേ​ണ്‍ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ചി​ൽ
Tuesday, March 20, 2018 10:12 PM IST
സ​ഫേ​ണ്‍(​ന്യൂ​യോ​ർ​ക്ക്): അ​പ്പ​സ്തോ​ലി​ക പാ​ര​ന്പ​ര്യ​മു​ള്ള​തും സു​ദീ​ർ​ഘ ച​രി​ത്ര​മു​ള്ള​തു​മാ​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​തോ​ലി​ക്കാ ദി​നം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ആ​ച​രി​ച്ചു.

​വി. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി റ​വ. ഡോ. ​രാ​ജു വ​ർ​ഗീ​സ് പ​ള്ളി മു​റ്റ​ത്തു​ള്ള കൊ​ടി​മ​ര​ത്തി​ൽ കാ​തോ​ലി​ക്കാ പ​താ​ക ഉ​യ​ർ​ത്തി. പി​ന്നീ​ട് ന​ട​ന്ന യോ​ഗ​ത്തി​ൽ റ​വ. ഡോ. ​രാ​ജു വ​ർ​ഗീ​സ് ആ​മു​ഖ​പ്ര​സം​ഗ​നം ന​ട​ത്തി. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ​ർ​ജ് തു​ന്പ​യി​ൽ കാ​തോ​ലി​ക്കാ​ദി​ന​മെ​ന്ന സ​ഭാ​ദി​ന​ത്തെ​പ്പ​റ്റി സം​ക്ഷി​പ്ത വി​വ​ര​ണം ന​ൽ​കി. മാ​ർ​ത്തോ​മാ​ശ്ലീ​ഹാ എ​ഡി 52ൽ ​സ്ഥാ​പി​ച്ച​തു മു​ത​ൽ പ്ര​ക്ഷു​ബ്ദ​മാ​യ നൂ​റ്റാ​ണു​ക​ളി​ലൂ​ടെ ക​ട​ന്ന്, 2017ലെ ​സു​പ്രീം​കോ​ട​തി വി​ധി​യി​ലെ​ത്തി നി​ൽ​ക്കു​ന്ന പ​രി. സ​ഭ​യു​ടെ നി​ല​പാ​ടു​ക​ളും ജോ​ർ​ജ് തു​ന്പ​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം സ​ജി എം. ​പോ​ത്ത​നും പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി സ്വ​പ്നാ ജേ​ക്ക​ബ് ചൊ​ല്ലി കൊ​ടു​ത്ത പ്ര​തി​ജ്ഞ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഏ​റ്റു​ചൊ​ല്ലി. ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ളാ​യ ഐ​സ​ക് ചെ​റി​യാ​ൻ, ജോ​ബി ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റിപ്പോർട്ട് : ജോർജ് തുന്പയിൽ