ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി ലേ​ല​ത്തി​ൽ കാ​ള​യെ വാ​ങ്ങി​യ​ത് 41000 ഡോ​ള​റി​ന്
Monday, March 19, 2018 10:25 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ലൈ​വ് സ്റ്റോ​ക്ക് ഷോ​യി​ൽ ഗ്രാ​ന്‍റ് ചാ​ന്പ്യ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ലോ​ക്കി എ​ന്ന കാ​ള​യെ ലേ​ല​ത്തി​ൽ വാ​ങ്ങി​യ​തു 41000 ഡോ​ള​റി​ന്. ലേ​ല​ത്തി​ൽ വാ​ങ്ങി​യ​ത് കാ​മ​റോ​ണ്‍ കോ​ണ്‍​ങ്കി​ൽ എ​ന്ന അ​ല​ൻ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ലോ​ക്കി​യു​ടെ ഉ​ട​മ​സ്ഥ​ൻ. 1730 കാ​ള​ക​ളെ​യാ​ണ് ഷോ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കൂ​ടി​യ വി​ല ലേ​ല​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

കാ​ള​ക്ക് 400 പൗ​ണ്ടി​ലേ​റെ തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും ദി​വ​സ​ത്തി​ൽ പ​ഠ​നം ക​ഴി​ഞ്ഞാ​ൽ 8 മ​ണി​ക്കൂ​ർ കാ​ള​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നാ​ണ് സ​മ​യം ചി​ല​വ​ഴി​ച്ചി​രു​ന്ന​തെ​ന്നും 17 കാ​ര​നാ​യ വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച കാ​ള​യെ 36600 ഡോ​ള​റി​നാ​ണ് ലേ​ല​ത്തി​ൽ വാ​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ