ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത​സാ​യാ​ഹ്നം ആ​വി​സ്മ​ര​ണീ​യ​മാ​യി
Monday, March 19, 2018 10:17 PM IST
ഗാ​ർ​ല​ന്‍റ്(​ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത സാ​യാ​ഹ്നം ശ്രോ​താ​ക്ക​ളു​ടെ മ​ന​സി​നും കാ​തി​നും കു​ളി​ർ​മ​യേ​കി.

മാ​ർ​ച്ച് 17 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 3.30ന് ​അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സം​ഗീ​ത​സാ​യാ​ഹ്ന പ​രി​പാ​ടി​യി​ൽ ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന ഗാ​യ​ക​രേ​യും ശ്രേ​താ​ക്ക​ളേ​യും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് കൊ​ടു​വ​ത്ത് സ്വാ​ഗ​തം ചെ​യ്തു.

അ​സോ​സി​യേ​ഷ​നി​ലെ മു​തി​ർ​ന്ന അം​ഗം സൈ​മ​ണ്‍ പാ​വു​വി​ന്‍റെ ക​വി​താ പാ​രാ​യ​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ന​ടി ശ്രീ​ദേ​വി അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ലെ ഗാ​നം ദീ​പാ ഫ്രാ​ൻ​സി​സും ജെ​യ്സ​നും ചേ​ർ​ന്നു ആ​ല​പി​ച്ചു. തു​ട​ർ​ന്ന് ത​മി​ഴ്, ഹി​ന്ദി, മ​ല​യാ​ളം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ ശ്ര​വ​ണ​സു​ന്ദ​ര​മാ​യ ഗാ​ന​ങ്ങ​ൾ മ​ൻ​ജി​ത്, ബേ​ബി കൊ​ടു​വ​ത്ത്, നേ​ത​ൻ തോ​മ​സ്, മീ​നു എ​ലി​സ​ബ​ത്ത്, ലി​ൻ​സി തോ​മ​സ്, ഷാ​ജു ജോ​ണ്‍, നി​മ്മി തോ​മ​സ് എ​ന്നി​വ​രും ആ​ല​പി​ച്ചു. അ​ന്ത​രി​ച്ച ന​ട​ൻ ചാ​ല​ക്കു​ടി​ക്കാ​ര​ൻ മ​ണി​യു​ടെ വ​ഞ്ചി​പ്പാ​ട്ട് എ​ബ്ര​ഹാം മ​ക്ക​ൻ​സ് അ​വ​ത​രി​പ്പി​ച്ച​ത് ശ്രോ​താ​ക്ക​ളു​ടെ പ്ര​ത്യേ​കം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ടി.

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ