ഡാളസിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന ധ്യാനം 22, 23, 24, 25 തീയതികളിൽ
Saturday, March 17, 2018 6:43 PM IST
ഗാർലന്‍റ്: കുടുംബ സദസുകളുടെ പ്രിയ വൈദികനും പ്രമുഖ ഫാമിലി കൗണ്‍സിലറും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന നോന്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 22, 23, 24, 25 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ ഡാളസ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ (4922 ഞീലെവശഹഹ ഞറ, ഏമൃഹമിറ, ഠത 75043) നടക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ രാത്രി 9 വരെയും ശനി രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെയും ഞായർ രാവിലെ 8.30 മുതൽ വൈകുന്നേരം 4 വരെയുമാണ് ധ്യാനം. ധ്യാനത്തിലേക്ക് ഏവരെയും വികാരി ഫാ. ജോഷി എളന്പാശേരിൽ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: മഞ്ജിത് കൈനിക്കര 972 679 8555, മോൻസി വലിയവീട് 214 562 6339, ലവ്ലി ഫ്രാൻസീസ് 469 363 4275.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ