ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മാത്യു ഉമ്മന്‍ മത്സരിക്കുന്നു
Saturday, March 17, 2018 3:27 PM IST
ഡിട്രോയിറ്റ്: ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ മാത്യു ഉമ്മന്‍ വീണ്ടും നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ മാത്യു ഉമ്മന്‍ പഠനകാലത്തു എസ്എഫഐയില്‍ അംഗമായിരുന്നു. രണ്ടു മാസ്‌റ്റേഴ്‌സ് ബിരുദങ്ങളുടെ ഉടമയുമാണ്.

ഡിട്രോയിറ്റിനെ പ്രതിനിധീകരിച്ച് സിഎസ്‌ഐ. നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ അംഗം, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ മാത്യു ഉമ്മന്‍ ഫോര്‍ഡ് മോട്ടോഴ്‌സില്‍ കണ്‍സള്‍ട്ടന്റാണ്.