ഹൂസ്റ്റണിൽ ഫൊക്കാന രജിസ്ട്രേഷൻ കിക്ക് ഓഫും ടാലന്‍റ് സെർച്ചും 17 ന്
Friday, March 16, 2018 6:15 PM IST
ഹൂസ്റ്റണ്‍: ഫിലഡൽഫിയ വാലിഫോർജ് കണ്‍വൻഷൻ സെന്‍ററിൽ ജൂലൈ 5, 6, 7 തീയതികളിൽ നടക്കുന്ന പതിനെട്ടാമത് ഫൊക്കാന ദേശീയ സമ്മേളനത്തിന്‍റെ രജിസ്ട്രേഷൻ കിക്ക് ഓഫും ടാലന്‍റ് സേർച്ച് 2018 ന്‍റെ ഭാഗമായുള്ള കലാമത്സരങ്ങളും സ്റ്റാഫോർഡിലുള്ള എഡ്വിൻ സ്കൂൾ ഓഫ് നഴ്സിംഗിൽ (435 MURPHY ROAD SUITE P, STAFFORD ,TX 77477, NEXT TO GUSSEL INDIA RESTAURENT) നടക്കും.

രാവിലെ 11 നു ആരംഭിക്കുന്ന കലാമത്സരങ്ങൾ ഫൊക്കാന മുൻ പ്രസിഡന്‍റ് ജി.കെ പിള്ള ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആരംഭിക്കുന്ന പൊതുസമ്മേളനവും കിക്ക്ഓഫ് മീറ്റിംഗും സ്റ്റാഫോർഡ് സിറ്റി കൗണ്‍സിൽ അംഗം കെൻ മാത്യു ഉദ്ഘാടനം ചെയ്യും. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ പ്രസിഡന്‍റ് ജോഷ്വ ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

റീജണൽ വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ക്ലിയർ ലേയ്ക് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സന്തോഷ് ഐപ്പ്, ഓയിൽ ഫീൽഡ്റിവർസ്റ്റോണ്‍ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോബി വി. ജോണ്‍, ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, മാഗ് ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ. സുരേന്ദ്രൻ, തോമസ് ചെറുകര, ഇന്ത്യാ പ്രസ് ക്ലബ് ജോയിന്‍റ് സെക്രട്ടറി അനിൽ ആറ·ുള തുടങ്ങിയവർ പ്രസംഗിക്കും. ഹൂസ്റ്റണിലെ വിവിധ കലാകാര·ാർ അവതരിപ്പിക്കുന്ന കലാ പരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടും.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ