മൂന്നുദിന ധ്യാനയോഗം ഭദ്രാസന റിട്രീറ്റ് സെന്ററില്‍
Sunday, February 25, 2018 4:25 PM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍, ഭദ്രാസനത്തിന്റെ ഒരു ആത്മീയ പ്രസ്ഥാനമായ മെന്‍സ് ഫോറം ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു.

മെയ് 17-നു വ്യാഴാഴ്ച മുതല്‍ 19 ശനിയാഴ്ച വരെ ഹോളി ട്രിനിറ്റി ട്രാന്‍സ്ഫിഗറേഷന്‍ സെന്ററില്‍ (1000 Seminary Road, Dalton, PA 18414) വച്ചാണ് ധ്യാന യോഗങ്ങള്‍ നടക്കുന്നത്. ഭദ്രാസനത്തില്‍ നിന്നുള്ളവര്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‌കേണ്ടതില്ല. സംഭാവനകള്‍ സ്വീകരിക്കും. കാലോചിതമായ വിഷയങ്ങളിലൂന്നിയ ധ്യാന യോഗങ്ങളില്‍ പരിണിതപ്രജ്ഞരായവര്‍ നേതൃത്വം നല്‍കും. റിട്രീറ്റ് സെന്ററില്‍ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. Https:\\transtigureationretreat.org\events\mensforum-retreat-registration-form.

ഇതു സംബന്ധിച്ച് ഫിലഡല്‍ഫിയ അന്റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ മെന്‍സ് ഫോറത്തിന്റെ യോഗത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മാത്തായി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ പങ്കെടുത്തു. മെന്‍സ് ഫോറം സെക്രട്ടറി നൈനാന്‍ ജോസ് അധ്യക്ഷനായിരുന്നു. നൈനാന്‍ മത്തായി ധ്യാനയോഗം നയിച്ചു. ഡോ. ഫിലിപ്പ് ജോര്‍ജ് സംഹരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ സജി എം. പോത്തന്‍ (845 642 9161).

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍