കെസിസിഎൻഎ അറ്റ്ലാന്‍റ കണ്‍വൻഷൻ ജൂലൈ 19 ,20 ,21 ,22, തീയതികളിൽ
Saturday, February 24, 2018 8:55 PM IST
അറ്റ്ലാന്‍റ: ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ കണ്‍വെൻഷൻ സെന്‍റർ ആയ ജോർജിയ വേൾഡ് കോണ്‍ഗ്രസ് സെന്‍റർ ആൻഡ് ഓംനി ഹോട്ടലിൽ ജൂലൈയിൽ 19 ,20 ,21 ,22, തീയതികളിൽ നടക്കുന്ന പതിമൂന്നാമത് ക്നാനായ കണ്‍വൻഷനിലേക്ക്, ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ജോർജിയ സ്വാഗതം ചെയ്തു.

പാരന്പര്യത്തിൽ അടിയുറച്ചു, സാഹോദര്യ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും ഒരു കണ്‍വൻഷൻ ആയിരിക്കും അറ്റ്ലാന്‍റയിലേതെന്നു ഹോളി ഫാമിലി ക്നാനായ ചർച്ച് വികാരി ഫാ. പുതുശേരി പറഞ്ഞു.

ക്നാനായ സമുദായത്തിന്‍റെ മാമാങ്കമായ നമ്മുടെ കണ്‍വൻഷന് ആതിഥ്യമരുളാൻ സാധിച്ചതിൽ അഭിമാനവും അതോടൊപ്പം സന്തോഷവുമുണ്ടെന്ന് കെസിഎജി പ്രസിഡന്‍റ് ജസ്റ്റിന് പുത്തൻപുരയിൽ പറഞ്ഞു.

കണ്‍വൻഷന്‍റെ സുഗമമായ നടത്തിപ്പിനായി അറ്റ്ലാന്‍റയിലെ, ക്നാനായ ദേവാലയ വികാരി ഫാ. ജെമി പുതുശേരി സമുദായ നേതാക്ക·ാരായ റീജണൽ വൈസ് പ്രസിഡന്‍റ് ജോബി് വാഴക്കാലായിൽ, പ്രസിഡന്‍റ് ജസ്റ്റിൻ പുത്തൻപുരയിൽ, വൈസ് പ്രസിഡന്‍റ് തോമസ് മുണ്ടത്താനം, സെക്രട്ടറി മാത്യുപുല്ലാഴിയിൽ, ജോയിന്‍റ് സെക്രട്ടറി ജെസി ബെന്നി പുതിയകുന്നേൽ, ട്രഷറർ സാജു വടക്കുന്നത്ത്, നാഷണൽ കൗണ്‍സിൽ മെംബർ ഷാജുമോൻ തെക്കേൽ, കമ്മിറ്റി മെംബർമാരായ, ലുക്ക് ചക്കാല പടവിൽ, ഡെന്നി എരണിക്കൽ, ലഃ ീളളശരശീ അലക്സ് അത്തിമറ്റത്തിൽ, ഓഡിറ്റർ ഷാജൻ പൂവത്തുങ്കൽ, സര്യഹ ഡയറക്ടർ ജിമ്മി വെള്ളാപ്പള്ളി, വിമൻസ് ഫോറം പ്രസിഡന്‍റ് ബീന വാഴക്കാലായിൽ, ഗരഷഹ ഡയറക്ടർ ലീലാമ്മ സാബു മന്നാകുളം, കിഡ്സ് ക്ലബ് ഡയറക്ടർ ബിന്ദു ചിറക്കൽ എന്നിവരുടെ നേതൃത്തിൽ പ്രവർത്തനം ആരംഭിച്ചു.

വിവരങ്ങൾക്ക്: സൈമണ്‍ ഇല്ലിക്കാട്ടിൽ (കണ്‍വൻഷൻ ചെയർമാൻ) 678 878 8578), കെസിഎജി പ്രസിഡന്‍റ് ജസ്റ്റിൻ തോമസ് പുത്തൻപുരയിൽ 706 461 3567, വി.പി. തോമസ് മുണ്ടതാനത്ത് 770 5970620, മാത്യു പുല്ലഴിയിൽ (സെക്രട്ടറി) 404 9822587, ജെസി പുതിയകുന്നേൽ (ജോയിന്‍റ് സെക്രട്ടറി) 678 7648042, സാജു വട്ടകുന്നത് (ട്രഷറർ) 678 6568362, ജോബി വാഴക്കാലയിൽ 678 3729081, ഷാജുമോൻ തെക്കേൽ (നാഷണൽ മെംബർ) 678 3615188.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം