ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവലായം ഇനി ക്നാനായ മക്കൾക്ക് സ്വന്തം
Saturday, February 24, 2018 1:18 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ ക്നാനായക്കാർക്കായി സ്ഥാപിതമായ ദേവാലയം ഇനി ക്നാനായ മക്കൾക്ക് സ്വന്തം. മിഷിഗണിലെ അനാർബറിലുള്ള ലൂഥറൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മോർട്ട്ഗേജ് അടച്ചുതീർത്തു ടൈറ്റിൽ രേഖകൾ കൈമാറി. മിഷിഗണിലെ ഇടവകാംഗങ്ങളുടെയും നാനാജാതി മതസ്ഥരുടെയും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലെ സ·നസുള്ള ക്നാനായക്കാരുടെയും സഹായത്തോടെയാണ് ഈ സ്വപ്നം യാഥാർഥ്യമായത് .

2009 ൽ മിഷൻ സ്ഥാപിതമാകുകയും 2010 ജൂലൈയിൽ ഇടവകയായി ഉയർത്തപ്പെടുകയും ചെയ്തു. 2009 ൽ ഒരു കാറ് റാഫിളും 2016 ൽ Y-FI എന്ന സ്റ്റേജ് ഷോയും നടത്തി നല്ല തുക സമാഹരിച്ചിരുന്നു. ഇടവകയ്ക്ക് കാലാകാലങ്ങളിൽ നേതൃത്വം നല്കിയ ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. മാത്യു മേലേടത്ത്, ഫാ. ഫിലിപ്പ് രാമച്ചനാട്ട് എന്നീ വൈദികരെയും മുൻ കൈക്കാര·ാരായ ജെയിംസ് തോട്ടം, ബിജു ഫ്രാൻസിസ് കല്ലേലിമണ്ണിൽ ,ജോമോൻ മാന്തുരുത്തിൽ,റെജി കൂട്ടോത്തറ, ജോ മൂലക്കാട്ട് ,തന്പി ചാഴികാട്ടു, രാജു തൈമാലിൽ എന്നിവരുടേയും പ്രവർത്തനം സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം പൂവണിഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം