ഡോ. ജോഷ്വാ മാർ നിക്കോദിമോസ് കാർമികത്വം വഹിക്കും
Friday, February 23, 2018 12:44 AM IST
ന്യൂയോർക്ക്: യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്‍റെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിൽ റാന്നി നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് പ്രധാന കാർമികത്വം വഹിക്കും. പരിപാടികളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നു പള്ളി പിആർഒ മാത്യു ജോർജ് അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം