കേരളത്തിലെ അന്ധ വിദ്യാർഥികൾക്കു വോക്കിംഗ് സ്റ്റിക്കുമായി ഫ്രണ്ട്സ് ഓഫ് തിരുവല്ല
Wednesday, February 21, 2018 10:48 PM IST
ഹൂസ്റ്റണ്‍: കേരളത്തിലെ അന്ധരായ വിദ്യാർഥികൾക്കായി ഹൂസ്റ്റണിലെ ഫ്രണ്ട്സ് ഓഫ് തിരുവല്ല എന്ന സംഘടന സൗജന്യമായി വോക്കിംഗ് സ്റ്റിക്ക് (ഉൗന്നുവടി) നൽകാൻ തീരുമാനിച്ചു. നവംബറിൽ വടികൾ നാട്ടിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഉപയോഗിക്കുന്പോൾ നിവർത്താനും അല്ലാത്തപ്പോൾ മടക്കി സൂക്ഷിക്കാനും സാധിക്കുന്ന അലോയ് നിർമിതവും ഭാരം കുറഞ്ഞതും തുരുന്പുപിടിക്കാത്തതുമായ വടികളാണ് വിതരണം ചെയ്യുന്നത്.

തിരുവല്ലക്ക് സമീപമുള്ള ഒരു സ്കൂളിലെ എല്ലാ അന്ധ വിദ്യാർഥികൾക്കും 20 ഡോളർ ചെലവുവരുന്ന വോക്കിംഗ് സ്റ്റിക്ക് സ്പോണ്‍സർ ചെയ്തിരിക്കുന്നത് ഹൂസ്റ്റണിലെ പ്രമുഖ മലയാളി റീയൽട്ടറും തിരുവല്ല സ്വദേശിയുമായ ജോർജ് എബ്രഹാമാണ്.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രസിഡന്‍റ് ഈശോ ജേക്കബുമായി 8327717646, or [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.

തിരുവല്ലയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഗ്രേറ്റർ ഹൂസ്റ്റണ്‍ ഏരിയയിൽ താമസമാക്കിയിരിക്കുന്ന ഏവരേയും ഭാരവാഹികൾ സംഘടനയിലേക്ക് സ്വാഗതം ചെയ്തു. ലൈഫ് മെംബർഷിപ്പ് 50 ഡോളറാണ്. ഏപ്രിൽ 28 ന് മിസോറി സിറ്റിയിലെ കിറ്റി ഹാളോ പാർക്കിൽ പിക്നിക് നടത്തുന്നതിനും സ്റ്റാഫ്ഫോർഡ് റോയൽ ട്രാവൽസ് ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

വിവരങ്ങൾക്ക്: തോമസ് ഐപ്പ് 7137793300, ഉമ്മൻ തോമസ് 2814675642, റോബിൻ ഫിലിപ്പ് 7136673112, എം.ടി. മത്തായി 7138166947.

റിപ്പോർട്ട്: ജീമോൻ റാന്നി