ഫോമാ കണ്‍വൻഷനു തിലകക്കുറിയായി മെഗാ തിരുവാതിര
Tuesday, February 20, 2018 9:44 PM IST
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസി(ഫോമ) ന്‍റെ 2018 അന്താരാഷ്ട്ര ഫാമിലി കണ്‍വൻഷനു തിരശീല ഉയരുന്നത് 301 മലയാളി പെണ്‍കൊടികൾ ചുവടുവയ്ക്കുന്ന തിരുവാതിരയോടെ ആയിരിക്കും.

അമേരിക്കയിലെ വിവിധമലയാളി അസോസിയേഷനുകൾ ഉൾപ്പെട്ട ഫോമായുടെ ഓരോ റീജണിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാകാരികൾ ആയിരിക്കും നൃത്തോത്സവം അവതരിപ്പിക്കുക. ഷിക്കാഗോയിൽ നിന്നുള്ള ക്രിസ്റോസ് വടകരയാണ് തിരുവാതിരകളിയുടെ കോഓർഡിനേറ്റർ. കേരളത്തിലെ യൂണിവേഴ്സിറ്റി കലോൽസവങ്ങളിൽ വിവിധ നൃത്ത പരിപാടികളിൽ പുരസ്കാര ജേതാവാണ് ക്രിസ്റോസ്.

കേരളത്തനിമയും സംസ്കാരവും അമേരിക്കയിൽ പ്രോത്സാഹിപ്പിക്കാനും നിലനിർത്താനും ഫോമായുടെ ശ്രമത്തിന്‍റെ ഒരു നേർകാഴ്ച കൂടിയാകും മെഗാ തിരുവാതിര.

ജൂണ്‍ 21 മുതൽ 24 വരെ ഷിക്കാഗോയിലെ ഷാംബര്ഗിലുള്ള റിനൈസൻസ് ഹോട്ടലിൽ നടക്കുന്ന കണ്‍വൻഷന്‍റെ വിജയത്തിനായി പ്രസിഡന്‍റ് ബെന്നി വച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്‍റ് ലാലി കളപുരയ്ക്കൽ, ട്രഷറർ ജോസി കുരിശുങ്കൽ , ജോയിന്‍റ് സെക്രട്ടറി വിനോദ് കൊണ്ടൂർ , ജോയിന്‍റ് ട്രഷറർ ജോമോൻ കളപുരയ്ക്കൽ, കണ്‍വെൻഷൻ ചെയർമാൻ സണ്ണി വള്ളിക്കുളം എന്നിവർ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

വിവരങ്ങൾക്ക്:www.fomaa.net സന്ദർശിക്കുക.

ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, ക്രിസ് റോസ് വടകര 708 662 0774.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്