ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുനാൾ 24 ന്
Tuesday, February 20, 2018 9:42 PM IST
എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തോക്സ് സഭ അമേരിക്കൻ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസിന്‍റെ പത്താം ഓർമ പെരുന്നാൾ ഫെബ്രുവരി 24 ന് (ശനി) ആഘോഷിക്കുന്നു. രാവിലെ 8 ന് ക്വീൻസ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലാണ് തിരുക്കർമങ്ങൾ.

വിലാസം: 987 Elmont Road, North Valley, tSream, NY- 11580.

വിവരങ്ങൾക്ക് : റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ (വികാരി) 718 934 1636, സോണി പോൾ (സെക്രട്ടറി) 516 280 6238, ജോസ് മാത്യു (ട്രസ്റ്റി) 631 563 9297, ഫോക്കസ് സെക്രട്ടറി, ജെനി തോമസ്, ഫോക്കസ് ട്രഷറർ, സ്റ്റേസി വർഗീസ്.

റിപ്പോർട്ട്: ജോർജ് തുന്പയിൽ