ബിജു തോമസ് ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി
Tuesday, February 20, 2018 9:35 PM IST
കലിഫോർണിയ: ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി പന്തളം ബിജു തോമസിനെ ഫോമാ വെസ്റ്റേണ്‍ റീജണ്‍ അംഗസംഘടനകൾ ഐക്യകണ്ഠേന നാമനിർദ്ദേശം ചെയ്തു. ഫോമാ അന്താരാഷ്ട്ര കണ്‍വൻഷന്‍റെ ഭാഗമായി വെസ്റ്റേണ്‍ റീജണിൽ നടന്ന കിക്ക് ഓഫ് മീറ്റിംഗിൽ വച്ചായിരുന്നു പ്രഖ്യാപനം.

ഫോമാ ദേശീയ തലത്തിൽ പത്തുവർഷത്തോളം നല്ലരീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കുകയും ഏൽപ്പിച്ച പദ്ധതികൾ വിജയത്തിലെത്തിക്കുകയും ചെയ്ത വ്യക്തിഎന്ന നിലയിൽ റീജണിന്‍റെ അച്ചീവ്മെന്‍റ് അവാർഡ് നൽകി ആദരികുകയും ചെയ്തു.

റീജണൽ വൈസ് പ്രസിഡന്‍റ് റോഷൻ (പോൾ ജോണ്‍), നാഷണൽ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഒൗസോ, നാഷണൽ ഉപദേശക സമതി വൈസ് ചെയർമാൻ വിൻസന്‍റ് ബോസ് മാത്യു, റീജണൽ ചെയർമാൻ സാം ഉമ്മൻ, വുമണ്‍സ് ഫോറം റീജണൽ ചെയർപേഴ്സണ്‍ ഡോ. സിന്ധു പിള്ള, ജോയിന്‍റ് സെക്രട്ടറി സുജ ഒൗസോ, കണ്‍വീനർ ബീന നായർ, ഫോമാ മുൻ ജോയിന്‍റ് സെക്രട്ടറി റെനി പൗലോസ്, മുൻ റീജണൽ വൈസ് പ്രസിഡന്‍റ് റ്റോജോ തോമസ്, സോദരൻ വർഗീസ് (കല), സിജിൽ പാലയ്കലോടി (സർഗം), ജോസ് വടകര (അരിസോണ), ജൂലിയറ്റ് മാത്യു (സെന്‍റർ വലി മലയാളി), ലെബോൻ മാത്യു (ബേ മലയാളി), സാജൻ മൂലേപ്ലാക്കൽ (മങ്ക) എന്നീ അംഗസംഘടന അധ്യക്ഷ·ാരും ചടങ്ങിൽ സംബന്ധിച്ചു.