ഫ്ളോറിഡയിൽ ബുള്ളറ്റ് പ്രൂഫ് ബാക്ക് പാക്ക് വില്പന പൊടിപൊടിക്കുന്നു
Tuesday, February 20, 2018 12:17 AM IST
ഫ്ളോറിഡ: പതിനേഴുപേരുടെ മരണത്തിനിടയാക്കിയ ഫ്ളോറിഡ സ്കൂൾ വെടിവയ്പിനെ തുടർന്നു കുട്ടികൾക്കു വെടിയുണ്ട ഏൽക്കാത്ത ബാക്ക് പാക്ക് വാങ്ങിക്കുന്ന തിരക്കിലാണ് മാതാപിതാക്കൾ. 200 മുതൽ 500 വരെ ഡോളർ വിലയുള്ള ബാക്ക് പാക്കിന്‍റെ വില്പന ഫ്ളോറിഡയിൽ പൊടിപൊടിക്കുകയാണ്. വെടിവയ്പിനുശേഷം വില്പനയിൽ ക്രമാതീതമായ വർധനയുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം 500 ബാക്ക് പാക്കുകളാണ് വിറ്റത്. നാലര പൗണ്ടു തൂക്കം വരുന്ന ബാക്ക് പാക്ക് പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫിന് സമാനമാണ്.

വെർജീനിയ സ്കൂൾ വെടിവയ്പിനുശേഷം മുൻ ആർമി മേജറാണ് ബുള്ളറ്റ് പ്രൂഫ് ബാക്ക് പാക്ക് രൂപ കൽപന ചെയ്തത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ