കടല്‍ കടന്ന് മലയോരം ഏറിയ കാരുണ്യസ്പര്‍ശം
Sunday, February 18, 2018 2:56 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി അടിമാലിയിലുള്ള മച്ചിപ്ലാവില്‍ മാറാച്ചേരി പുതയത് എം ഐ എബ്രഹാമിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ ഭവനത്തിന്റെ കൂദാശകര്‍മ്മം യാക്കോബായ സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എല്‍ദോ മാര്‍ തീത്തോസ് തിരുമേനി ഫെബ്രുവരി മാസം 17നു ശനിയാഴ്ച രാവിലെ നിര്‍വഹിച്ചു.

വര്‍ഷങ്ങളായി ഭവനമില്ലാതെയും രോഗാവസ്ഥമൂലവും ,കുടുംബാംഗങ്ങളുടെ വേര്‍പാടുമൂലവും കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് പത്തു ലക്ഷത്തോളം രൂപ മുതല്‍ മുടക്കില്‍ 750 സ്‌ക്വയര്‍ ഫീറ്റിലുള്ള മനോഹരമായ ഒരു ഭവനം ആണു കോതമംഗലത്തുള്ള ജോസ് എബ്രഹാം ,ഹോം ടെക് ഡിസൈനര്‍ ആന്‍ഡ് ബില്‍ഡേഴ്‌സ് വഴി നിര്‍മ്മിച്ച് നല്‍കിയത് .2018 സെപ്റ്റംബര്‍ മാസം എട്ടാം തീയതിയാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.




വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ 1977-ല്‍ ഹൂസ്റ്റണില്‍ സ്ഥാപിതമായ ഈ ഇടവക വര്‍ഷങ്ങളായി ഇതുപോലെ കനിവും കരുണയും സ്‌നേഹവും നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും, കേരളത്തിലും ആയി നടത്തിവരുന്നു .പുതുതായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റ നിര്‍മാണം നടക്കുന്നവേളയില്‍ തന്നെയാണ് ഈ സ്‌നേഹ ഭവനത്തിന്റെയും നിര്‍മാണം.

പള്ളിയുടെ ചാരിറ്റി പ്രവര്‍ത്തഞങ്ങളെക്കുറിച്ച് അറിയാനും സഹകരിക്കാനും താല്പര്യമുള്ളവര്‍ വികാരി റവ ഫാദര്‍ പ്രദോഷ് മാത്യുമായി ആയി ബന്ധപ്പെടുക . ബോബി ജോര്‍ജ്, ഹൂസ്റ്റണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട് : ജോയിച്ചന്‍ പുതുക്കുളം