ബ്രാംപ്ടണ്‍ യൂണിവേഴ്സിറ്റി 2020 ൽ
Saturday, January 20, 2018 9:49 PM IST
ബ്രാംപ്ടണ്‍: റയേഴ്സണ്‍ യൂണിവേഴ്സിറ്റിയും ഷെറീഡൻ കോളജും സംയുക്തമായി ആരംഭിക്കുന്ന യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം 2020ൽ തുടങ്ങുമെന്ന് നഗര സഭാ വൃത്തങ്ങൾ സൂചിപ്പിച്ചു.

വാട്ടർലൂ യൂണിവേഴ്സിറ്റിക്കും ടൊറന്േ‍റാ യൂണിവേഴ്സിറ്റിക്കും ഇടയിൽ ആരംഭിക്കുന്ന യൂണിവേഴ്സിറ്റിയിൽ സയൻസ്, ടെക്നോളജി, എൻജിനിയറിംഗ് ആർട്സ്, മാത്തമാറ്റിക്സ്, സ്റ്റീം എനർജി എന്നീ വിഷയങ്ങളെ ഉൾപ്പെടുത്തി മറ്റു സമീപ യൂണിവേഴ്സിറ്റികളിൽ നിന്നും വ്യത്യസ്ഥമായ പാഠ്യ പദ്ധതി ആയിരിക്കും നടപ്പിലാക്കുക.

തുടക്കത്തിൽ ആയിരം വിദ്യാർഥികൾക്ക് പ്രവേശനം നൽകും. തുടർന്നു ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കും. യൂണിവേഴ്സിറ്റിയുടെ വരവോടെ ഭാവിയിൽ 1800 പ്രത്യക്ഷ ജോലികളും 1500 പരോക്ഷ ജോലികളുമാണ് പുതിയ സംരംഭം വഴി നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. 150 മില്യണ്‍ ഡോളർ ബ്രാംപ്ടൻ നഗര സഭയും 50 മില്യണ്‍ ഡോളർ കാനഡയിലെ മറ്റു നഗര സഭകളും ഇതിനായി ചെലവിടും. 220 മില്യണ്‍ ഡോളർ വാർഷിക സാന്പത്തിക വിനിമയം ലക്ഷ്യം വയ്ക്കുന്ന പ്രോജക്ടിന്‍റെ നിർമാണ പ്രവർത്തനങ്ങൾ 2020ൽ ആരംഭിക്കുമെന്ന് മേയർ ലിൻഡ ജെഫ്രി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

ഡൗണ്‍ ടൗണ്‍, ഹെറിറ്റേജ് ഹൈറ്റ്സ്, സ്റ്റീൽസ് ആൻഡ് ഹ്യൂറോന്‍റാരിയോ, സ്റ്റീൽസ് ആൻഡ് ബ്രാംലിയ, ക്യൂൻ ആൻഡ് ബ്രാംലിയ എന്നീ അഞ്ചു സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരിക്കും യൂണിവേഴ്സിറ്റി നിർമിക്കുക. യാത്രാ സൗകര്യവും സ്ഥല ലഭ്യതയും കണക്കിലെടുത്തു ഹുറന്‍റാറിയോ ആൻഡ് സ്റ്റീൽസ് പരിസരത്തിനാണ് പ്രത്യേക പരിഗണന നൽകുന്നത്.

എൽറ്റി ട്രാൻസ്പോർട്ടിംഗ് സിസ്റ്റം 2022ൽ പ്രവർത്തന മാരംഭിക്കുമെന്നും ടൊറന്േ‍റാ സബ്വേ കീലിൽ നിന്നും കൂക്സ്വിൽ വരെ ദീർഘിപ്പിക്കുന്ന പദ്ധതി, മിസിസൗഗ എയർപോർട്ട് ബ്രാംപ്ടണ്‍ - ഓക്ക് വിൽ - മിസിസൗഗ സർക്കുലർ ട്രെയിൻ സർവീസ് എന്നീ പദ്ധതികളുടെ ചർച്ചയും പുരോഗമിക്കുന്നതായും മൈക്കേൽ അറിയിച്ചു.

റിപ്പോർട്ട്: ജയ്ശങ്കർ പിള്ള