ഫാമിലി, യൂത്ത് കോണ്‍ഫറൻസ് സംയുക്ത കമ്മിറ്റി യോഗം ചേർന്നു
Saturday, January 20, 2018 9:47 PM IST
ഓറഞ്ച്ബർഗ് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ 2018ലെ സംയുക്ത കമ്മിറ്റി ഓറഞ്ച്ബർഗ് സെന്‍റ് ജോണ്‍സ് ഓർത്തഡോക്സ് ചർച്ചിൽ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്നു. ഫാ. ഡോ. വർഗീസ് എം ഡാനിയേൽ, ജോർജ് തുന്പയിൽ, മാത്യു വർഗീസ്, എബി കുറിയാക്കോസ്, ഡോ. റോബിൻ മാത്യു, ഡോ. ഫിലിപ്പ് ജോർജ്, ജോസഫ് ഏബ്രഹാം, സാജൻ മാത്യു, സജി എം പോത്തൻ, ഫിലിപ്പോസ് ഫിലിപ്പ്, ജീമോൻ വർഗീസ്, വർഗീസ് ഐസക്, തോമസ് വർഗീസ്, ഡുനീസ് വർഗീസ്, മാത്യു സാമുവേൽ, ജോണ്‍ വർഗീസ്, ജിയോ ചാക്കോ, ജയ്സണ്‍ തോമസ്, അജിത് വട്ടശേരിൽ, അനു ജോസഫ്, മോനച്ചൻ മത്തായി, തോമസ് മത്തായി, ഷാജി കെ വർഗീസ്, കുറിയാക്കോസ് തര്യൻ, രാജൻ പടിയറ, ജോബി ജോണ്‍, സണ്ണി വർഗീസ്, ജോണ്‍ താമരവേലിൽ, കൃപയാ വർഗീസ്, സുനോജ് തന്പി, നിതിൻ ഏബ്രഹാം, മേരി വർഗീസ്, അനു വർഗീസ്, സുനു ജോണ്‍, സുജാ ജോണ്‍, അനുജാ തര്യൻ, അന്നാ കുറിയാക്കോസ്, അനുജാ കുറിയാക്കോസ്, അജിതാ തന്പി, സോണി ജേക്കബ്, ഡോ. ജോളി തോമസ്, ജസി തോമസ്, ആദർശ് പോൾ വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സെക്രട്ടറി ജോർജ് തുന്പയിൽ സ്വാഗതം പറഞ്ഞു. 2017ലെ ഫാമിലി യൂത്ത് കോണ്‍ഫറൻസിനെ വിലയിരുത്തി സംസാരിച്ച അദ്ദേഹം അതിന് നേതൃത്വം നൽകിയ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്തയ്ക്കും കമ്മിറ്റി, ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ തുടങ്ങി കോണ്‍ഫറൻസ് വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. 2018കോണ്‍ഫറൻസിന്‍റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

കോണ്‍ഫറൻസ് കോഓർഡിനേറ്റർ ഫാ. ഡോ. വർഗീസ് എം ഡാനിയൽ ഇതുവരെയുള്ള പ്രവർത്തനം അവലോകനം ചെയ്തു സംസാരിച്ചു. കഴിഞ്ഞ വർഷത്തെ കോണ്‍ഫറൻസ് വിജയത്തിൽ ഭദ്രാസനത്തിലെ പള്ളികളുടെ പങ്കാളിത്തം, പ്രത്യേകിച്ച് ഭാവിയുടെ വാഗ്ദാനങ്ങളായ നാനൂറ്റിഅന്പതിൽപരം ചെറുപ്പക്കാരുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണന്ന് അദ്ദേഹം ഓർമിപ്പിച്ചു. എബി കുറിയാക്കോസിനെ ഫിനാൻസ് മാനേജരായും ഡോ. റോബിൻ മാത്യുവിനെ സുവനീർ ചീഫ് എഡിറ്ററായും മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത നിയമിച്ചതായും അച്ചൻ അറിയിച്ചു. ആദായനിരക്കിലുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കുമെന്നതിനാൽ നേരത്തേ രജിസ്റ്റർ ചെയ്യേണ്ടതിന്‍റെ ആവശ്യകത അച്ചൻ ആവർത്തിച്ചുചൂണ്ടിക്കാട്ടി. പിഴ കൂടാതെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാവുന്ന തീയതി ഏപ്രിൽ 30 ആണ്. ഇതുവരെ 110 അംഗങ്ങൾ രജിസ്റ്റർ ചെയ്തതായി അറിയിച്ച അദ്ദേഹം എല്ലാ കമ്മിറ്റി അംഗങ്ങളും മറ്റുള്ളവർക്ക് മാതൃകയായി നേരത്തേ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചു. നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്ക് കണ്‍വൻഷൻ സെന്‍ററിനടുത്ത മുറികൾ ലഭിക്കും. രജിസ്ട്രേഷൻ വൈകുംതോറും രണ്ടാമത്തെ ഭാഗത്തെ മുറികൾ മാത്രമേ ലഭിക്കൂ എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഫറൻസ് ട്രഷറർ മാത്യു വർഗീസ് 500,000 ഡോളറിന്‍റെ ബജറ്റ് യോഗത്തിൽ അവതരിപ്പിച്ചു. ഫിനാൻസ് ആൻഡ് സുവനീർ ചെയർ എബി കുറിയാക്കോസ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന 25 അംഗങ്ങളെ പരിചയപ്പെടുത്തി. സുവനീറിന്‍റെ അച്ചടിരീതിയും അതിന്‍റെ രൂപകൽപനയും വിശദമാക്കി സുവനീർ ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു പവർപോയിന്‍റ് പ്രസന്േ‍റഷൻ നടത്തി.

താഴെപറയുന്നവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളെ കോണ്‍ഫറൻസ് വിജയത്തിനായി ചുമതലപ്പെടുത്തി.

രജിസ്ട്രേഷൻ: ഫാ. വർഗീസ് എം ഡാനിയൽ ആൻഡ് ടീം, ക്വയർ: ന്യൂജേഴ്സി/ സ്റ്റാറ്റൻ ഐലൻഡ് ഇടവകകൾ. ക്വൊയർ ലീഡർ: ഫാ. ബാബു കെ മാത്യു, പാഠ്യപദ്ധതി: ഫാ. എം കെ കുറിയാക്കോസ്, (സെന്‍റ് തോമസ് അൻറു, ഫിലഡൽഫിയ), ലൗലി വർഗീസ്, (സെന്‍റ് മേരീസ് ബ്രോങ്ക്സ്), ലിസാ രാജൻ(സെന്‍റ് ഗ്രിഗോറിയോസ് ചെറി ലെയ്ൻ, ക്വീൻസ്), അന്ന കുറിയാക്കോസ്(സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ടാപ്പൻ), അൻസാ തോമസ്(സെന്‍റ് മേരീസ് സ്റ്റാറ്റൻ ഐലൻഡ്), അനുജ തര്യൻ (സെന്‍റ് സ്റ്റീഫൻസ് മിഡ്ലാൻഡ് പാർക്ക്), ചാപ്ളയൻ: ഫാ. എബി പൗലോസ്(സെന്‍റ് തോമസ് സിറക്യൂസ്), സോഷ്യൽ മീഡിയ: ബഞ്ചമിൻ മാത്യു(സെന്‍റ് ലൂക്ക് മിഷൻ), പ്രിന്‍റ് ആൻഡ് വെബ് മീഡിയ: രാജൻ യോഹന്നാൻ, (സെന്‍റ് തോമസ് സിൽവർ സ്പ്രിംഗ് വാഷിംഗ്ടണ്‍ ഡി സി), കോണ്‍ഫറൻസ് ക്രോണിക്കിൾ: ഫാ. ഷിബു ഡാനിയേൽ ആൻഡ് ടീം. എന്‍റർടെയ്ൻമെന്‍റ്: ആശാ ജോർജ്; (സെൻറ് സ്റ്റീഫൻസ് മിഡ്ലാൻഡ് പാർക്ക്), പ്രൊസെഷൻ: രാജൻ പടിയറ (സെന്‍റ് തോമസ് അൻറു, ഫിലഡൽഫിയ)& ജോണ്‍ വർഗീസ് (സെന്‍റ് മേരീസ് സഫേണ്‍), ഫോട്ടോഗ്രഫി: ബിനു സാമുവൽ(സെന്‍റ് മേരീസ് ലിൻഡൻ), സ്പോർട്സ് ആൻഡ് ഗയിംസ്: ജോണ്‍ താമരവേലിൽ(സെന്‍റ് മേരീസ് ജാക്സണ്‍ഹൈറ്റ്സ്), സെക്യൂരിറ്റി: മനു പി ഏബ്രഹാം, (സെന്‍റ് ഗ്രിഗോറിയോസ് മിസിസാഗാ), ഓണ്‍സൈറ്റ് റസ്പോണ്‍സിബിലിറ്റി: ജസി തോമസ്, (സെന്‍റ് മേരീസ് ബ്രോങ്ക്സ്), അജിത് വട്ടശേരിൽ, (സെന്‍റ് ജോണ്‍സ് ഓറഞ്ച്ബർഗ്), മെഡിക്കൽ: മേരി വർഗീസ് (സെന്‍റ് ഗ്രിഗോറിയോസ് എൽമോണ്ട്), ടെക്നിക്കൽ: ഏബ്രഹാം പോത്തൻ(സെന്‍റ് മേരീസ് സഫ്രേണ്‍), ഐ ടി: നിതിൻ ഏബ്രഹാം.

ടീം ഷൈനോ ക്യാപ്റ്റൻ: അനു ജോസഫ്: (സെന്‍റ് സ്റ്റീഫൻസ് മിഡ്ലാൻഡ് പാർക്ക്), ഏരിയാ കോഓർഡിനേറ്റർ: ജോണ്‍ താമരവേലിൽ, (സെന്‍റ് മേരീസ് ജാക്സണ്‍ ഹൈറ്റ്സ്), ലോംഗ് ഐലൻഡ്: രാജൻ ജോർജ്(സെന്‍റ് ഗ്രിഗോറിയോസ് എൽമോണ്ട്), റോക് ലൻഡ്: റജി കുരീക്കാട്ടിൽ, (സെന്‍റ് മേരീസ് സഫേണ്‍), ന്യൂജേഴ്സി: ജോബി ജോണ്‍: (സെന്‍റ് സ്റ്റീഫൻസ് മിഡ്ലാൻഡ് പാർക്ക്). ഡോ. ഫിലിപ്പ് ജോർജ് നിരവധി കോണ്‍ഫറൻസുകളിൽ പങ്കെടുത്ത പരിചയസന്പന്നത വിവരിച്ചു. മുൻ ട്രഷറർ ജീമോൻ വർഗീസ് 2017ലെ വരവ്-ചിലവ് കണക്ക് യോഗത്തിൽ അവതരിപ്പിച്ചു. മിനിറ്റ്സ് വായനയ്ക്ക് ശേഷം പ്രാർഥനയോടെ യോഗം സമാപിച്ചു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ