ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന് യുവനേതൃത്വം
Saturday, January 20, 2018 5:49 PM IST
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന് യുവ നേതൃത്വം.

പുതിയ ഭാരവാഹികളായി ജോഷി കുര്യാക്കോസ് (ചെയർമാൻ), ടി.ജെ. തോംസണ്‍ (ജനറൽ സെക്രട്ടറി), ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ), എന്നിവരേയും എക്സിക്യൂട്ടീവ് വൈസ് ചെയർമാൻമാരായി അലക്സ് തോമസ്, ജോർജ് നടവയൽ, ജീമോൻ ജോർജ്, റോണി വർഗീസ് എന്നിവരേയും സുമോദ് നെല്ലിക്കാല (സെക്രട്ടറി), രാജൻ സാമുവൽ (ജോയിന്‍റ് ട്രഷറർ), ജോർജ് ഓലിക്കൽ (പിആർഒ), വിൻസന്‍റ് ഇമ്മാനുവൽ (ഓണാഘോഷ ചെയർമാൻ), സുധ കർത്ത, കേരളദിനാഘോഷ ചെയർമാൻ), ദിലീപ് ജോർജ്, മാത്യുസണ്‍ സക്കറിയ (സ്പോർട്ട്സ്), സരിൻ കുരുവിള (സോഷ്യൽ മീഡിയ), ജോബി ജോർജ് (അവാർഡ് കമ്മിറ്റി), ജോണ്‍ പി. വർക്കി, കുര്യൻ രാജൻ (ഫുഡ്), ജേക്കബ് കോര, തോമസ് പോൾ (കർഷകശ്രീ അവാർഡ് കമ്മിറ്റി), സാജൻ വറുഗീസ് (ഓഡിറ്റർ) എന്നിവരേയും തെരഞ്ഞെടുത്തു.

ജനുവരി ഏഴിന് പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ചെയർമാൻ റോണി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. 2017 - ലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാലയും വാർഷിക കണക്ക് ട്രഷറർ ടി.ജെ തോംസണും അവതരിപ്പിച്ചു.

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ 2018-ലെ പ്രവർത്തനോദ്ഘാടനം ഫെബ്രവരി 11 ന് നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലുള്ള അതിഥി റസ്റ്ററന്‍റിൽ നടക്കുമന്ന് ചെയർമാൻ ജോഷി കുര്യാക്കോസ് അറിയിച്ചു.

വിവരങ്ങൾക്ക്: ജോഷി കുര്യാക്കോസ് 215 460 8411, ടി.ജെ. തോംസണ്‍ 215 429 2442, ഫീലിപ്പേസ് ചെറിയാൻ 215 605 7310.