ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ വാർഷികാഘോഷം: രാജാ കൃഷ്ണമൂർത്തി മുഖ്യാതിഥി
Saturday, January 20, 2018 3:25 PM IST
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്‍റെ വാർഷികാഘോഷ പരിപാടികളിൽ കോണ്‍ഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി മുഖ്യാതിഥിയാകും.

ജനുവരി 30-നു ഡസ്പ്ലെയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ വച്ചു നടക്കുന്ന പരിപാടികളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തി സ്റ്റേറ്റ് ഓഫ് ഇല്ലിനോയിസിൽ പ്രൊഫഷണൽ പ്രാക്ടീസ് ചെയ്യുന്ന സോഷ്യൽ വർക്കേഴ്സ് പങ്കെടുക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം