ഹൂസ്റ്റണിൽ ലോക മലയാളി ദിനം 27 ന്
Saturday, January 20, 2018 12:15 AM IST
ഹൂസ്റ്റണ്‍: വേൾഡ് മലയാളി കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ ലോക മലയാളി ദിനം സംഘടിപ്പിക്കുന്നു. ജനുവരി 27 ന് (ശനി) വൈകുന്നേരം 5 മുതൽ മിസൂറിസിറ്റി സെന്‍റ് ജോസഫ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

ന്യൂജേഴ്സിയിൽ ഓഗസ്റ്റിൽ നടക്കുന്ന വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ കോണ്‍ഫൻസിന്‍റെ രജിസ്ട്രേഷന് സമ്മേളനത്തിൽ തുടക്കും കുറിക്കും. പ്രമുഖ വ്യവസായിയും ഗ്ലോബൽ കോണ്‍ഫറൻസ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ തോമസ് മൊട്ടക്കലിനിയേയും പ്രമുഖ ചാരിറ്റി പ്രവർത്തകനും റിയലറ്ററുമായ ജോണ്‍ ഡ്യു. വർഗീസിനെയും ചടങ്ങിൽ ആദരിക്കും. വിവിധ സംഘടന നേതാക്കൾ, പൊതുപ്രവർത്തകർ , മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മലയാളത്തിന്‍റെ മഹത്വം പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിന്‍റെ ഭാഗമായി ലോക മലയാളി ദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി ജയിംസ് കൂടൽ കണ്‍വീനറായും ബാബു ചാക്കോ കോഓർഡിനേറ്ററായും വിപുലമായ കമ്മിറ്റി രൂപീകരിച്ചാതായി വേൾഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റണ്‍ പ്രസിഡന്‍റ് എസ്.കെ. ചെറിയാൻ അറിയിച്ചു.

വിവരങ്ങൾക്ക്: 281 513 5961, 914 987 1101.