മറിയാമ്മ കുരുവിള ഹൂസ്റ്റണിൽ നിര്യാതയായി
Friday, January 19, 2018 12:23 AM IST
ഹൂസ്റ്റണ്‍: എറണാകുളം പാണാരതുണ്ടിൽ ഇടിക്കുള കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (ശാന്തമ്മ- 68) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്കാരം ശനി രാവിലെ ഒന്പതിന് ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (Forest Park Funeral Home, 12800 Westheimer Rd, Houston,TX 77077).

പരേത കൊഴുവല്ലൂർ കീരിക്കാട്ടു കുടുംബാംഗമാണ്.

മക്കൾ: ജിക്കി സഞ്ജയ് കുരുവിള (കുവൈത്ത്), ജെറ്റി ആൻ ജോണ്‍ (കുവൈറ്റ്), ജയാ സ്വീറ്റി കുരുവിള (ഹൂസ്റ്റണ്‍). മരുമക്കൾ: ആനി (കുവൈത്ത്) ഷോബി (കുവൈത്ത്), ഷിജു വർഗീസ് (ഹൂസ്റ്റണ്‍). കൊച്ചുമക്കൾ: ടിയ, ഏഞ്ചല, രൂത്, ജോയൽ, എസ്തേർ, ഡാനിയേൽ, ലിയ. സഹോദരങ്ങൾ: അച്ചാമ്മ മാത്യു (കുഞ്ഞുമോൾ), അന്നമ്മ ജയിംസ് (ലില്ലിക്കുട്ടി), കോരുതു ഉമ്മൻ കീരിക്കാട്ട്, തോമസ് ഉമ്മൻ കീരിക്കാട്ട്, മാത്യു ഉമ്മൻ കീരിക്കാട്ട്, മേഴ്സി ബിനോയ് ജോർജ്, ജെസി എബ്രഹാം വാലയിൽ (എല്ലാവരും ഹൂസ്റ്റണ്‍)

പൊതുദർശനം: വെള്ളി വൈകുന്നേരം 6 മുതൽ 9 വരെ ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിൽ.

വിവരങ്ങൾക്ക്: ഷിജു വർഗീസ് 832 270 7130, ജയിംസ് ജോസഫ് 281 788 4546.

റിപ്പോർട്ട്: ജീമോൻ റാന്നി