ഷിക്കാഗോ ഓർത്തഡോക്സ് മഹായിടവകയിൽ ബാവയുടെ ഓർമ്മപ്പെരുന്നാൾ
Thursday, January 18, 2018 12:45 PM IST
ഷിക്കാഗോ: ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കബറടങ്ങയിരിക്കുന്ന ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസിലെ പന്ത്രണ്ടാം ഓർമ്മപ്പെരുന്നാൾ ജനുവരി 27, 28 (ശനി, ഞായർ) ദിവസങ്ങളിൽ ബൽവുഡ് ഓർത്തഡോക്സ് മഹായിടവകയിൽ ഭംഗിയായി കൊണ്ടാടുന്നു. പരിശുദ്ധ പിതാവ് 14 വർഷക്കാലം ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷപദം അലങ്കരിച്ചു

27-നു ശനിയാഴ്ച വൈകിട്ട് ആറിനു സന്ധ്യാനമസ്കാരവും, തുടർന്നു അനുസ്മരണ സമ്മേളവും നടക്കും. 29-നു ഞായറാഴ്ച രാവിലെ ഒന്പതിനു പ്രഭാത നമസ്കാരവും, 9.50-നു ഫാ. ഡാനിയേൽ ജോർജിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, ധൂപ പ്രാർത്ഥന, വചന ശുശ്രൂഷ, നേർച്ച വിളന്പ് എന്നിവയുണ്ടായിരിക്കും.

എല്ലാ വിശ്വാസികളുടേയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യം ഫാ. ഡാനിയേൽ ജോർജ് (വികാരി), പി.സി. വർഗീസ് (ട്രസ്റ്റി), ഷിബു മാത്യു (സെക്രട്ടറി) എന്നിവർ ക്ഷണിക്കുന്നു.
ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം