രാജ് മുഖർജി ന്യൂജേഴ്സി ജനറൽ അസംബ്ലി മജോറട്ടി വിപ്പ്
Thursday, January 18, 2018 12:44 AM IST
ന്യുജഴ്സി: ന്യുജഴ്സി അസംബ്ലി അംഗവും ഇന്ത്യൻ വംശജനുമായ രാജ് മുഖർജിയെ ജനറൽ അസംബ്ലി മജോറിറ്റി വിപ്പായി അസംബ്ലി സ്പീക്കർ ക്രെയ്ഗ് കഫ് ലിൻ നിയമിച്ചു. ന്യൂജേഴ്സി സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ആദ്യ ഏഷ്യൻ അമേരിക്കനാണ് രാജ് മുഖർജി. നിരവധി ഹെൽത്ത് കെയർ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥനായ രാജ് മുൻ യുഎസ് മറീൻ കോർപ്സ് സർജന്‍റും ജഴ്സി സിറ്റി മുൻ ഡെപ്യൂട്ടി മേയറുമായിരുന്നു. ന്യൂജേഴ്സി അസംബ്ലിയിലെ ഏക ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ് മുഖർജി.

ഇന്ത്യയിൽ നിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയെങ്കിലും സ്വന്തം പരിശ്രമത്താലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ന്യൂജേഴ്സി ജനങ്ങളെ സേവിക്കാനുള്ള അവസരം ക്രിയാത്മകമായി പ്രയോജനപ്പെടുത്തുമെന്ന് രാജ് മുഖർജി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ