ന്യൂയോർക്കിൽ ഫാമിലി കോണ്‍ഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫും റാഫിൾ വിതണോദ്ഘാടനവും
Thursday, January 18, 2018 12:27 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് ജൂലൈ 2018, രജിസ്ട്രേഷൻ കിക്ക് ഓഫും ഗ്രാൻഡ് റാഫിൾ വിതരണോദ്ഘാടനവും ജനുവരി ആറിന് നടന്ന സംയുക്ത കൗണ്‍സിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്‍റെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചു നടന്നു.

ഗ്ലെൻ ഓക്ക് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് രജിസ്ട്രേഷനും ഗ്രാൻഡ് റാഫിൾ ഉദ്ഘാടനവും ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. യോഗത്തിൽ കോണ്‍ഫറൻസ് ജനറൽ കോഓർഡിനേറ്റർ ഫാ.ഡോ.വർഗീസ് എം.ഡാനിയേൽ നന്ദി പറഞ്ഞു. കൗണ്‍സിലിന്‍റെ ക്വയർ കോഓർഡിനേറ്റർ വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്കോപ്പയും, ക്വയർ ലീഡർ ജോസഫ് പാപ്പന്‍റെയും, നേതൃത്വം മികച്ചതായിരുന്നുവെന്നു വർഗീസ് അച്ചൻ സൂചിപ്പിച്ചു. നേരത്തെ രജിസ്റ്റർ ചെയ്യുന്നതിന്‍റെ ആവശ്യകതയെ കുറിച്ചും വർഗീസ് അച്ചൻ സംസാരിച്ചു. ആദായ നിരക്കിലുള്ള രജിസ്ട്രേഷൻ കാലാവധി ഫെബ്രുവരി 15നു അവസാനിക്കുമെന്നും പറയുകയുണ്ടായി. ഫിനാൻസ് ആൻഡ് സുവനീർ കമ്മിറ്റി, ബിസിനസ് മാനേജർ എബി കുറിയാക്കോസ് യോഗത്തിൽ സ്വാഗതം പറഞ്ഞു. തോമസ് വർഗീസ്(സജി), ഫിലിപ്പോസ് സാമുവേൽ, ആൽവിൻ ജോർജ്, ലോങ്ങ് ഐലൻഡ്, ക്യൂൻസ്, എന്നിവിടങ്ങളിൽ നിന്നുമുള്ള ഫിനാൻസ് ആൻഡ് സുവനീർ കമ്മിറ്റി അംഗങ്ങൾ എന്നിവരെ യോഗത്തിനു പരിചയപ്പെടുത്തി.

കൂടാതെ എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ഇതിന്‍റെ വിജയത്തിലേക്ക് അഭ്യർത്ഥിക്കുകയും ചെയ്തു.ഗ്രാൻഡ് റാഫിളിന്‍റെ വിജയത്തിനായി ആയിരം ഡോളറിന്‍റെ ടിക്കറ്റ് വീതം വാങ്ങിയ ജെയിംസ് ജോർജ്, മാത്യു വർഗീസ് (സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്), ഇവരെ തോമസ് വർഗീസ് പരിചയപ്പെടുത്തി.ഗ്രാൻഡ് നറുക്കെടുപ്പിലൂടെ സ്വരൂപിക്കുന്ന വരുമാനം കലഹാരി റിസോർട്ട് ആൻഡ് സെന്‍ററിൽ നടക്കുന്ന ഫാമിലി കോണ്‍ഫ്രൻസ്ിൽ പങ്കെടുക്കുന്ന ഏവർക്കും സഹായമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതായിരിക്കും. ആയതിലേക്ക് ഏവരും കാലേകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. റാഫിളിന്‍റെ നറുക്കെടുപ്പ് കോണ്‍ഫറൻസ് വേദിയിൽ ജൂലൈ 19നു നടക്കും. റാഫിളിന്‍റെ ഒന്നാം സമ്മാനം മെഴ്സിഡസ് ബെൻസ് 250 ടഡഢ ആണ്, ഏകദേശം നാല്പതിനായിരം ഡോളർ വിലയുണ്ട്, രണ്ടാം സമ്മാനമായ എണ്‍പതുഗ്രാം സ്വർണം, ഏകദേശം അയ്യായിരം ഡോളർ വിലയുള്ളതാണ്. അത് രണ്ടു പേർക്കായി ലഭിക്കും. മൂന്നാംസമ്മാനമായ ഐഫോണ്‍ ആയിരം ഡോളറോളം വിലവരുന്നതാണ്. ഇത് മൂന്നുപേർക്ക് ലഭിക്കും.ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരോടും നിശ്ചിത കാലയളവിനുള്ളിൽ രണ്ടായിരം ടിക്കറ്റുകൾ ഭദ്രാസനത്തിന്‍റെ എല്ലാ ഇടവകയിലും ആകർഷകമായ വിലയിൽ വിതരണം ചെയ്യുന്നതിന്‍റെ സാധ്യതകളെക്കുറിച്ചും, അതിൽ നിന്നും നേടാവുന്ന അത്ഭുതാവഹമായ സമ്മാനത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി.താഴെ പറയുന്ന വൈദീകർ പ്രസ്തുത യോഗത്തിൽ സന്നിഹിതരായിരുന്നു.വെരി.റവ.പൗലോസ് ആദായി കോർ എപ്പിസ്കോപ്പാ (സെയിവിൽ) വെരി.റവ. വർഗീസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പാ, (സെന്‍റ് ബസേലിയോസ് ഓർത്തഡോക്സ് ചർച്ച് റീഡ്ജ് വുഡ്) ഫാദർ ജോണ്‍ തോമസ് (സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച്) ഫാ.ജോർജ് ചെറിയാൻ (ദിലീപ്);ഫാ. ഗ്രിഗറി വർഗീസ് (സെയിന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചെറി ലെയ്ൻ).