വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്‍റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ആഘോഷിച്ചു
Wednesday, January 17, 2018 8:37 PM IST
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്‍റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ഭക്തിനിർഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തിൽ ആഘോഷിച്ചു. ഗുരു സ്വാമി പാർഥസാരഥി പിള്ളയുടെയും ക്ഷേത്ര മേൽശാന്തിമാരായ ശ്രീനിവാസ് ഭട്ടർ, മോഹൻജി, സതീഷ് പുരോഹിത് വാസ്റ്റിന്‍റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്ന മകരവിളക്ക് ഉത്സവവും ദീപാരാധനയും ഭക്തർക്ക് ശബരിമലയിൽ എത്തിയ പ്രതീതി ഉളവാക്കി.

മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലർപ്പിച്ച് ഇരുമുടിയേന്തിയ അയ്യപ്പ·ാർ ക്ഷേത്രത്തി ദർശന പുണ്യം നേടിയ നിമിഷങ്ങൾ. തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാൻ സാധിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു മകരവിളക്ക് ദർശിക്കാനെത്തിയ നൂറുകണക്കിന് അയ്യപ്പ ഭക്തർ.

വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്‍റെ ആഭിമുഖ്യത്തിൽ മകരവിളക്കിന്‍റെ സുകൃതം നുകരാൻ അവസരമൊരുക്കിയത് അറുപതു ദിവസം നീണ്ടു നിന്ന മണ്ഡലകാല മകരവിളക്കിനാണ്.

രാവിലെ അയപ്പ സുപ്രഭാവത്തോടെ ആരംഭിച്ച മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും പന്പസദ്യക്കും ശേഷം ഇരുമുടി പൂജ നടത്തി. ഇരുമുടിയെന്തിയ അയ്യപ്പന്മാ ശരണം വിളിയോടെ ക്ഷേത്രീ വലംവെച്ച് ക്ഷേത്രതിനുള്ളിൽ പ്രവേശിച്ചു .നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജൻ ഗ്രൂപ്പിന്‍റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു. പടി പൂജ, നമസ്കാര മന്ത്ര സമർപ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുർത്ഥ പാരായണം, ദിപരാധന, കർപ്പൂരാഴിക്കും ശേഷം അന്നദാനവും നടത്തി .ഹരിവരാസനയോടെ മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തിയായി.

ഭഗവാൻ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തർക്ക് ആനന്ദം ഉളവാക്കി . ഭക്തരുടെ ശരണം വിളിയിൽ മകരവിളക്ക് സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ പുഅനർജ്ജനിച്ചു .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോൾ അന്തരീക്ഷം ശരണ ഘോഷ പ്രഭയിൽ മുഖരിതമായി.വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്ര ഭജൻ ഗ്രൂപ്പിന്‍റെ ഭജന കണ്ണൻജീ ,തീപൻ ,മഹലിഗം , ശ്രീറാം,ഡോ. പ്രഭ കൃഷ്ണൻ,ഡോ.സുവർണ നായർ തുടങ്ങിയവർ നയിച്ച ഭജന ഭക്തരെ ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു.

ഗുരു സ്വാമി പാർത്ഥസാരഥിപിള്ള, ഗണേഷ് നായർ, രാജാൻ നായർ, പി.കെ. രാധാകൃഷ്ണൻ, പ്രഭകൃഷ്ണൻ, ജനാർധനനൻ ഗോവിന്ദൻ, ചന്ദ്രൻ പുതിയത്തു ,ബാബു നായർ, സഞ്ജീവ് ന്യൂജേഴ്സി, സകൃദയൻ, അപ്പുകുട്ടൻ നായർ, സുരേന്ദ്രൻ നായർ, ഗോപിക്കുട്ടൻ നായർ, സന്തോഷ് നായർ, ജോഷി നാരായണൻ, രുക്മിണി നായർ, തങ്കമണി പിള്ള, ശൈലജ നായർ, വിജയമ്മ നായർ, ശാമള ചന്ദ്രൻ, ലളിത രാധകൃഷ്ണൻ, രമണി നായർ, ജയശ്രീ ജോഷി, ഗീത സിന്തൽ, ഗുണപാലൻ, സബിത, നളിനി, സുനിത തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ