കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡക്ക് നവ നേതൃത്വം
Wednesday, January 17, 2018 8:34 PM IST
മിയാമി: കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡയ്ക്ക് (KHSF) നവ നേതൃത്വം. ജനുവരി 14 ന് നടന്ന ഭക്തിനിർഭരമായ പ്രത്യേക മകരസംക്രാന്തി പ്രാർഥനകൾക്കും പൂജകൾക്കും ശേഷം നടന്ന വാർഷിക പൊതുയോഗത്തിൽ 2018-20 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.

ലീല നായരെ അധ്യക്ഷയായും എബി ആനന്ദ് സെക്രട്ടറിയായും സദാശിവൻ ട്രഷറർ ആയും സുരേഷ് നായർ, രാജ് കുമാർ, ബിനീഷ് വിശ്വം എന്നിവരെ ഉപ കാര്യകർത്താക്കളായും മോഹനൻ നാരായണൻ, സുശീൽ നാലകത്തു, ദീപു ദിവാകരൻ,ശിവകുമാർ , ശ്രീനി വലശേരി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

KHSF ന്‍റെ നാളുകളായുള്ള സ്വപ്നമായ സ്വന്തമായി ഒരു പ്രാർഥന ഹാൾ എന്നത് സാക്ഷാത്കരിക്കുവാൻ മുൻ KHNA, FOMAA അധ്യക്ഷനും സവളെ ന്‍റെ മുതിർന്ന അംഗവും വഴികാട്ടിയുമായ ആനന്ദൻ നിരവേലിന്‍റെ അധ്യക്ഷതയിൽ ഡോ. വേണുഗോപാൽ, പത്മനാഭൻ നായർ, വേണുഗോപാലൻ, ദീപുരാജ് ദിവാകരൻ എന്നിവരെ ഉൾപ്പെടുത്തി ബിൽഡിംഗ് കമ്മിറ്റിയും രൂപീകരിച്ചു. കമ്മിറ്റിയുടെ പ്രവർത്തനം ആനന്ദൻ നിരവേൽ വിശദീകരിച്ചു.

ലീല നായർ, KHSF ന്‍റെ സ്വന്തം പ്രാർഥന ഹാൾ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനും ദൈനംദിന പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹായം അഭ്യർഥിച്ചതിനോടൊപ്പം എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രത്യാശിക്കുകയും പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം