ടെല്ലഹസി മലയാളി അസോസിയേഷൻ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Tuesday, January 16, 2018 11:52 PM IST
ടെല്ലഹസി (ഫ്ളോറിഡ): മലയാളി അസോസിയേഷൻ ഓഫ് ടെല്ലഹസിയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ ജനുവരി 13ന് ഫോർട്ട് ബ്രെയിഡൻ കമ്യൂണിറ്റി സെന്‍ററിൽ ആഘോഷിച്ചു.

ക്രിസ്മസിനോടനുബന്ധിച്ച് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഭവന സന്ദർശനവും ക്രിസ്മസ് കരോളും നടത്തി. ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ മത്സരങ്ങൾ, അത്താഴവിരുന്ന് എന്നിവയും നടന്നു. അംഗങ്ങൾ കുടുംബ സമേതം പങ്കെടുത്ത സമൂഹ നൃത്തം പ്രത്യേകം ശ്രദ്ധേയമായി.

ആഘോഷപരിപാടികൾക്ക് പ്രസിഡന്‍റ് ജോർജ് ഇട്ടി, ജനറൽ സെക്രട്ടറി ഗിരി വാസുദേവൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം