ഭാരത് ബോട്ട് ക്ലബിന്‍റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
Tuesday, January 16, 2018 11:39 PM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബിന്‍റെ 2018ലെ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്‍റ് രാധാകൃഷ്ണൻ കുഞ്ഞുപിള്ളയുടെ വസതിയിൽ ജനുവരി 14 നു കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തത്.

രാധാകൃഷ്ണൻ കുഞ്ഞുപിള്ള (പ്രസിഡന്‍റ്), വിശാൽ വിജയൻ (സെക്രട്ടറി), വിശ്വനാഥൻ കുഞ്ഞുപിള്ള (ട്രഷറർ), ചെറിയാൻ വി. കോശി (വൈസ് പ്രസിഡന്‍റ്) , ലാൽസണ്‍ മത്തായി (ജോയിന്‍റ് സെക്രട്ടറി), ഡേവിഡ് മോഹനൻ (ജോയിന്‍റ് ട്രഷറർ), ജോണ്‍ കെ. ജോർജ് (ട്രസ്റ്റി ബോർഡ് ചെയർമാൻ) എന്നിവരും ബോർഡ് അംഗങ്ങളായി ജോണ്‍ താമരവേലിൽ, സുരേഷ് നായർ, ജയപ്രകാശ് നായർ, ബിജു മാത്യു എന്നിവരും ചുമതലയേറ്റു.

ചെറിയാൻ ചക്കാലപടിക്കലാണ് ക്യാപ്റ്റനും എബ്രഹാം തോമസ് വൈസ് ക്യാപ്റ്റനും ജോണ്‍ കുസുമാലയം ടീം മാനേജരായും ചുമതലയേറ്റു.

ജയിൻ ജേക്കബ്, കൃഷ്ണരാജ് മോഹനൻ എന്നിവർ പേട്രണ്‍ ആയി തുടരുന്പോൾ ബാബുരാജ് പിള്ളയും അജു കുരുവിളയും ഓഡിറ്റർമാരും അലക്സ് തോമസ് മീഡിയ കോഓർഡിനേറ്ററുമായി പ്രവർത്തിക്കും.

അഡ്വൈസറി ബോർഡ് ചെയർ പേഴ്സണ്‍ പ്രഫ. ജോസഫ് ചെറുവേലിൽ പുതിയ ഭാരവാഹികളെ അനുമോദിച്ചു.

രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ചെറിയാൻ ചക്കാലപ്പടിക്കൽ, വിശ്വനാഥൻ കുഞ്ഞുപിള്ള, ജോണ്‍ കെ. ജോർജ്, വിശാൽ വിജയൻ, സാജു എബ്രഹാം, ജോയിന്‍റ് സെക്രട്ടറി ലാൽസണ്‍ മത്തായി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ